Thursday, November 29, 2007

ആയുര്‍വേദത്തെകുറിച്ച്‌ ചവറു വിമര്‍ശനങ്ങള്‍ -

പ്രിയ വക്കാരിജീ,

ആയുര്‍വേദത്തെകുറിച്ച്‌ ചവറു വിമര്‍ശനങ്ങള്‍ എഴുതുമ്പോള്‍ അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുവാന്‍ സാധാരണ ജനത്തിന്‌ വിവരമുണ്ട്‌ എന്നു തന്നെ ആണ്‌ എന്റെ വിശ്വാസം. അതിനൊക്കെ നാം എന്തിനു മറുപടി പറയണം?
ഓരോന്നായി നോക്കുക- രണ്ടാമത്തെ വരി- in his own words

"ചരകന്റേയും സുശ്രുതന്റേയും ശാസ്ത്രം - വിശേഷിച്ച്‌ ശസ്ത്രക്രിയാശാസ്ത്രം ആയുര്‍വേദത്തിന്റെ പരമ്പരാഗത "ശരീരശാസ്ത്ര" സങ്കല്‍പനങ്ങളുമായി യോജിച്ചു പോകുന്നതായി കാണാന്‍ കഴിയുന്നില്ല"


ചരകന്റേയും സുശ്രുതന്റേയും അല്ലാത്ത എന്തു പാരമ്പര്യമാണു പോലും ആയുര്‍വേദത്തിനുള്ളത്‌?
കായചികില്‍സ, ശല്യചികില്‍സ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ - ആധുനികവൈദ്യവുമായി താരതമ്യപ്പെടുത്തിയാല്‍ Medicine and Surgery എന്നു ഏകദേശം സാദൃശ്യം കൊടുക്കാവുന്നവയാണ്‌ ഇവ.

ഇവയില്‍ കായചികില്‍സയുടെ ലോകത്തിലെ പ്രഥമഗ്രന്ഥമണ്‌ ചരകസംഹിത .
ശല്യചികില്‍സയിലെ പ്രഥമഗ്രന്ഥമാണ്‌ സുശ്രുതസംഹിത. ഇവയാണ്‌ ആയുര്‍വേദ കോളേജിലെ text books

ഇവയിലൊന്നും ഇല്ലാത്ത പുതിയ ഏതെങ്കിലും പാരമ്പര്യം അദ്ദേഹം സ്വയം ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ടായിരിക്കുമോ? എങ്കില്‍ അത്‌ നമുക്ക്‌ അറിയേണ്ട കാര്യമില്ല.



"ആയുര്‍വേദത്തിന്റെ "ഫിസിയോളജിക്കല്‍" സങ്കല്‍പങ്ങള്‍ അറിയാന്‍ അഷ്ടാംഗഹൃദയം , ഗര്‍ഭോപനിഷത്‌ സഹസ്രയോഗം, എന്നിവയുടെ ടെക്സ്റ്റുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും "

എനു പിന്നീടെഴുതുന്നതോടു കൂടി ലേഖകന്റെ നിലവാരം ബോധ്യമാകുന്നില്ലേ?

സഹസ്രയോഗം എന്നത്‌ മരുന്നുകളുടെ കൂട്ടുകള്‍ സംഗ്രഹിച്ചിരിക്കുന്ന ഒരു ഗ്രന്ഥമണ്‌.

ഗര്‍ഭോപനിഷത്‌ ആയുര്‍വേദത്തിന്റെ text അല്ല.

പിന്നെ അഷ്ടാംഗഹൃദയം . അത്‌ ഇത്ര വിശദമായി പഠിക്കുവാന്‍ ശ്രമിച്ചിട്ടും ഇനിയും എത്രയോ എത്രയോ മനസ്സില്ലാക്കുവാന്‍ കിടക്കുന്നു എന്ന്‌ അന്തം വിടുന്ന എന്നെ പോലെ ഉള്ളവര്‍ക്ക്‌ " ഒന്നു കണ്ണോടിച്ചാല്‍ " മനസ്സിലാക്കുവാന്‍ കഴിവുള്ള ലേഖകനോട്‌ തോന്നുന്ന വികാരം ഏകദേശം ഊഹിച്ചാല്‍ മതി.-

അദ്ദേഹത്തിന്റെ തന്നെ ലേഖനത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന പിന്‌ വിളിയിലെ ആദ്യത്തെ വരി ഒന്നു ശ്രദ്ധിച്ചു വായിച്ചോ?

his words-

പിന്‍ വിളി : ---- എന്നു കരുതി ഡയബറ്റീസിനുള്ള ബെസ്റ്റ് മരുന്നാണതെന്നു കരുതി പിന്നാമ്പുറത്ത് അതു നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് ഞങ്ങളുടെ പഴയ കെമിസ്ട്രി അധ്യാപകന്‍ പറഞ്ഞത്: :

അവനവന്‌ വിവരമില്ലാത്ത വിഷയത്തെ പറ്റി ഘോരഘോരം തീപ്പൊരിപ്രസംഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരെ ആണ്‌ ഇതു കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ അതിനൊക്കെ പ്രതികരികാന്‍ നിന്നാല്‍- നമുക്കു വേറേ പണിയില്ലേ?

ഇതു പോലെ പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുകയില്ല. അതുകൊണ്ടാണ്‌ ആയുര്‍വേദത്തിന്റെ ഒരു സൂചനമാത്രം അവിടെ നല്‍കി നിര്‍ത്തിയത്‌.
Please read further
LINK1
LINK2
LINK3
LINK4