ആഹാരത്തിന്റെ സാരമായ "രസം"
ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത് ആയുര്‍വേദത്തെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത് വായിച്ചിട്ട് വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.
All these posts in this blog except the first, are in response to the
third post of Dr.Sooraj regarding ayurveda.
Pl read the previous posts and the coming ones also.
Sooraj says"6. ധാതുക്കള്‍ : ഇവ 7 എണ്ണം ഉണ്ടെന്നു ആയുര്‍വേദം - എല്ലാത്തിന്റെയും മൂലകാരണം ആഹാരത്തിന്റെ സാരമായ "രസം" ആണ്. അതില്‍ നിന്നും ക്രമത്തില്‍ രക്തം, മാംസം, മേദസ്സ്, സ്നായു, അസ്ഥി, മജ്ജ, ശുക്ലം എന്നിവ ഉരുത്തിരിയുന്നു ( രസം - രുചി എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു.)
ശരീരത്തില്‍ ഏഴ് ധാതുക്കള്‍ എന്ന ഒരു concept ആയുര്‍വേദത്തിലൂണ്ട്. അതു വിശദമായി പ്രതിപാദിക്കുക എന്നത് ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കപ്പുറമായതു കൊണ്ട് അതിനു മുതിരുന്നില്ല.
എന്നാല്‍ അതിനെ സംബന്ധിച്ച് ഡോ സൂരജ് ഒരു പ്രസ്താവനയില്‍ ആഹാരത്തിന്റെ സാരമായ "രസം" ആണ് മൂലകാരണം എന്നു സൂചിപ്പിച്ചിരിക്കുന്നു. പിന്നീട് രസത്തിന് രുചി എന്നുള്ള അര്‍ത്ഥത്തിലുള്ള ഉപയോഗത്തേയും പരാമര്‍ശിക്കുന്നു. (എന്താണാവോ ഇനി നവരസങ്ങളെ കൂടി പറയാഞ്ഞത്?) ഇതു ആയുര്‍വേദ ഫിസിയോളജിയുടെ ചില സാമ്പിളുകള്‍ ഇതാ എന്ന തലക്കെട്ടില്‍ മോശമായ അര്‍ത്ഥത്തിലാണ് പ്രസ്താവന എന്നു തോന്നുന്നു.
ആയുര്‍വേദത്തില്‍ പറയുന്നത് നോക്കണ്ടാ സാധാരണ പറയുന്ന രക്തവും മാംസവും ഒക്കെ തന്നെ നോക്കിയാട്ടെ, അല്ലെങ്കിലെന്തിന് ഒരു ഒറ്റ കോശമായിരുന്നതില്‍ നിന്നും വിഭജനം നടന്നു നടന്ന് ഈ ശരീരമായ ഈ സാധനം മുഴുവനും ഉണ്ടായത് എന്തില്‍ നിന്നാണ്? നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നല്ലാതെ - അതോ ഇനി ഡോ സൂരജിന് പ്രത്യേകം ചെടികളെ പോലെ വല്ല photosynthesis ഓ മറ്റോ ഉണ്ടൊ? - ആഹാരംകഴിക്കാതെ തന്നെ അന്തരീക്ഷത്തില്‍ നിന്നും വേണ്ട സാധനങ്ങളൊക്കെ ശ്വാസത്തില്‍ കൂടി അകത്തെടുത്ത് പ്രയോഗിക്കാന്‍ - അപ്പോള്‍ ചിലപ്പോള്‍ വേരും, ഇലയും കൂടി ഉണ്ടോ പോലും?
ഏതായാലും സാധാരണ മനുഷ്യരില്‍ എല്ലാം, ആഹാരത്തില്‍ നിന്നു തന്നെ ആണ് ഇതെല്ലാം ഉണ്ടാകുന്നത്.
അതുകൊണ്ടാണ് ആഹാരം കഴിക്കാതെ കുറച്ചുനാള്‍ ഇരുന്നാല്‍ നാമൊക്കെ അങ്ങു ചത്തു പോകുന്നത് ഏതായാലും അങ്ങനെ ചാകാത്ത ഒരാളായി ഡോ സൂരജ് ഉള്ളതില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സന്തോഷിക്കാം.
ആഹാരം ദഹിച്ചു കഴിഞ്ഞ് അതില്‍ നിന്നും ആദ്യം ആഗിരണം ചെയ്ത് ശരീരത്തിലെത്തുന്ന ഘടകത്തെയാണ് "ആഹാരരസം" എന്ന് ആയുര്‍വേദം വിളിക്കുന്നത്
ഇതിലൊക്കെ എന്തു തെറ്റാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കു കൂടി ഒന്നു മനസ്സിലാക്കി തന്നാല്‍ നന്നായിരുന്നു.
Newer Posts
LINK1
LINK2
ഇത് ആയുര്‍വേദത്തെ അധിക്ഷേപിച്ച് ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത് വായിച്ചിട്ട് വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.
All these posts in this blog except the first, are in response to the
third post of Dr.Sooraj regarding ayurveda.
Pl read the previous posts and the coming ones also.
Sooraj says"6. ധാതുക്കള്‍ : ഇവ 7 എണ്ണം ഉണ്ടെന്നു ആയുര്‍വേദം - എല്ലാത്തിന്റെയും മൂലകാരണം ആഹാരത്തിന്റെ സാരമായ "രസം" ആണ്. അതില്‍ നിന്നും ക്രമത്തില്‍ രക്തം, മാംസം, മേദസ്സ്, സ്നായു, അസ്ഥി, മജ്ജ, ശുക്ലം എന്നിവ ഉരുത്തിരിയുന്നു ( രസം - രുചി എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു.)
ശരീരത്തില്‍ ഏഴ് ധാതുക്കള്‍ എന്ന ഒരു concept ആയുര്‍വേദത്തിലൂണ്ട്. അതു വിശദമായി പ്രതിപാദിക്കുക എന്നത് ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കപ്പുറമായതു കൊണ്ട് അതിനു മുതിരുന്നില്ല.
എന്നാല്‍ അതിനെ സംബന്ധിച്ച് ഡോ സൂരജ് ഒരു പ്രസ്താവനയില്‍ ആഹാരത്തിന്റെ സാരമായ "രസം" ആണ് മൂലകാരണം എന്നു സൂചിപ്പിച്ചിരിക്കുന്നു. പിന്നീട് രസത്തിന് രുചി എന്നുള്ള അര്‍ത്ഥത്തിലുള്ള ഉപയോഗത്തേയും പരാമര്‍ശിക്കുന്നു. (എന്താണാവോ ഇനി നവരസങ്ങളെ കൂടി പറയാഞ്ഞത്?) ഇതു ആയുര്‍വേദ ഫിസിയോളജിയുടെ ചില സാമ്പിളുകള്‍ ഇതാ എന്ന തലക്കെട്ടില്‍ മോശമായ അര്‍ത്ഥത്തിലാണ് പ്രസ്താവന എന്നു തോന്നുന്നു.
ആയുര്‍വേദത്തില്‍ പറയുന്നത് നോക്കണ്ടാ സാധാരണ പറയുന്ന രക്തവും മാംസവും ഒക്കെ തന്നെ നോക്കിയാട്ടെ, അല്ലെങ്കിലെന്തിന് ഒരു ഒറ്റ കോശമായിരുന്നതില്‍ നിന്നും വിഭജനം നടന്നു നടന്ന് ഈ ശരീരമായ ഈ സാധനം മുഴുവനും ഉണ്ടായത് എന്തില്‍ നിന്നാണ്? നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നല്ലാതെ - അതോ ഇനി ഡോ സൂരജിന് പ്രത്യേകം ചെടികളെ പോലെ വല്ല photosynthesis ഓ മറ്റോ ഉണ്ടൊ? - ആഹാരംകഴിക്കാതെ തന്നെ അന്തരീക്ഷത്തില്‍ നിന്നും വേണ്ട സാധനങ്ങളൊക്കെ ശ്വാസത്തില്‍ കൂടി അകത്തെടുത്ത് പ്രയോഗിക്കാന്‍ - അപ്പോള്‍ ചിലപ്പോള്‍ വേരും, ഇലയും കൂടി ഉണ്ടോ പോലും?
ഏതായാലും സാധാരണ മനുഷ്യരില്‍ എല്ലാം, ആഹാരത്തില്‍ നിന്നു തന്നെ ആണ് ഇതെല്ലാം ഉണ്ടാകുന്നത്.
അതുകൊണ്ടാണ് ആഹാരം കഴിക്കാതെ കുറച്ചുനാള്‍ ഇരുന്നാല്‍ നാമൊക്കെ അങ്ങു ചത്തു പോകുന്നത് ഏതായാലും അങ്ങനെ ചാകാത്ത ഒരാളായി ഡോ സൂരജ് ഉള്ളതില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സന്തോഷിക്കാം.
ആഹാരം ദഹിച്ചു കഴിഞ്ഞ് അതില്‍ നിന്നും ആദ്യം ആഗിരണം ചെയ്ത് ശരീരത്തിലെത്തുന്ന ഘടകത്തെയാണ് "ആഹാരരസം" എന്ന് ആയുര്‍വേദം വിളിക്കുന്നത്
ഇതിലൊക്കെ എന്തു തെറ്റാണ് ഉള്ളതെന്ന് ഞങ്ങള്‍ക്കു കൂടി ഒന്നു മനസ്സിലാക്കി തന്നാല്‍ നന്നായിരുന്നു.
Newer Posts
LINK1
LINK2
16 Comments:
അതുകൊണ്ടാണ് ആഹാരം കഴിക്കാതെ കുറച്ചുനാള്‍ ഇരുന്നാല്‍ നാമൊക്കെ അങ്ങു ചത്തു പോകുന്നത് ഏതായാലും അങ്ങനെ ചാകാത്ത ഒരാളായി ഡോ സൂരജ് ഉള്ളതില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സന്തോഷിക്കാം.
സത്യത്തില്‍ താങ്കളും സൂരജും തമ്മിലുള്ള ചര്‍ച്ച ഒരു വൈകാരിക തലത്തിലെത്തിയ പോലെ തോന്നുന്നു. ശാസ്ത്ര വിഷയങ്ങളില്‍ അത് ഒട്ടും ആശാസ്യമല്ല. ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും ഒന്നിനോടൊന്നു മല്‍സരിക്കാന്‍ പാകത്തിലുള്ള രണ്ടു വിഷയങ്ങള്‍ അല്ല എന്നു മനസ്സിലാക്കുക. പല മോഡേണ്‍ മെഡിസിന്‍കാരും ചെയ്യുന്ന ഒരു സ്ഥിരം വിഡ്ഢിത്തമാണ് സൂരജ് ചെയ്യുന്നത്. അറിയാത്ത വിഷയത്തെപ്പറ്റി (ആയുര്‍വേദം)ആധികാരികമായി പറയുക. ആയുര്‍വേദത്തിന്റെ "ശാസ്ത്രീയത"യെപ്പറ്റിയാണ് താങ്കള്‍ക്കു സമര്‍ത്ഥിക്കാനുള്ളതെങ്കില്‍ താങ്കളോടും സഹതപിക്കേണ്ടി വരും. ആയുര്‍വേദം വളരെ വളരെ സന്ദര്‍ഭങ്ങളില്‍ ഫലം നല്‍കുന്നുണ്ട്, സംശയമൊന്നുമില്ല. പക്ഷെ അതിനെ അതിന്റെ ശാസ്ത്രീയതയുമായി ബന്ധപ്പെടുത്തേണ്ട.
മനുഷ്യ ശരീരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു ആധുനിക ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.അതേതായാലും ആയുവേദഭാഷ്യം അനുസരിച്ചല്ല.
ട്രയല്‍ അന്റ് എറര്‍ രീതിയില്‍ രൂപപ്പെടുന്ന മരുന്നുകളാവണം ഗുണം ചെയ്യുന്നത്. ആ വിധ മരുന്നുകള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഫലപ്രദമെന്നു കണ്ടാല്‍, ആവശ്യമായ പഠനങ്ങള്‍ക്കു ശേഷം ആധുനിക ശാസ്ത്രം ഉപയോഗിച്ചു തുടങ്ങും. താങ്കള്‍ നേരത്തെ പറഞ്ഞ ബ്രോംഹെക്സിന്‍ മാത്രമല്ല, ഡിജൊക്സിനും,ക്വയിനിനും, റിസര്‍പ്പിനും ഒക്കെ അങ്ങിനെയാണ് മോഡേണ്‍ മെഡിസിനിലെത്തിയത്. മോഡേണ്‍ മെഡിസിന്‍ ഒരു അടച്ചിട്ട മുറിയല്ല. ഒരു ശുദ്ധ ശാസ്ത്രത്തിനും അങ്ങിനെയാവാനും കഴിയില്ല. ശാസ്ത്രങ്ങളെല്ലാം ഒന്നിനൊന്നു ബന്ധപ്പെട്ടാണു വികസിക്കുന്നത്. ഫിസിക്സും, കെമിസ്ട്രിയും കണക്കും ഒക്കെ ആധുനിക വൈദ്യശാസ്ത്രത്തിനു മുതല്‍ക്കൂട്ടുന്നുണ്ട്.
ആയുര്‍വേദം പല നല്ല വശങ്ങളുമുള്ള ഒരു ചികില്‍സാരീതിയാണ്, പക്ഷെ ഒരു വൈദ്യശാസ്ത്രമല്ല.
ബാബുരാജിന്റെ സഹതാപം സന്തോഷപൂര്‍വം സ്വീകരിച്ചിരിക്കുനു. ഇനി താങ്കള്‍ ഞാന്‍ ആയുര്‍വേദത്തിനെകുറിച്ച് എന്ന പോസ്റ്റില്‍ എന്താണ് ഇതിന്റെ തുടക്കം എന്നു കൂടി ഒന്നു വായിക്കുമല്ലൊ. അവിടെ ഞാന്‍ എന്താണു പറയാന്‍ ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാക്കിയിട്ടുണ്ട്.
പിന്നെ ആയുര്‍വേദം ശസ്ത്രമാണോ അല്ലയോ എന്നൊക്കെ ഓരോരുത്തര്‍ക്കും അവരവരുടെ സൗകര്യം പോലെ വിശ്വസിച്ചുകൊള്ളുക.
ആയുര്‍വേദം വളരെ വളരെ സന്ദര്‍ഭങ്ങളില്‍ ഫലം നല്‍കുന്നുണ്ട്, സംശയമൊന്നുമില്ല. പക്ഷെ അതിനെ അതിന്റെ ശാസ്ത്രീയതയുമായി ബന്ധപ്പെടുത്തേണ്ട.
എന്നു പറഞ്ഞതും
ആയുര്‍വേദം പല നല്ല വശങ്ങളുമുള്ള ഒരു ചികില്‍സാരീതിയാണ്, പക്ഷെ ഒരു വൈദ്യശാസ്ത്രമല്ല.
എന്നു പറഞ്ഞതും ഒന്ന് വിശദീകരിക്കാമോ?
വളരെ വളരെ സന്ദര്‍ഭങ്ങളില്‍ നല്ല ഫലം നല്‍കുന്ന ഒരു സംഗതിക്ക് ശാസ്ത്രീയതയില്ലെന്നോ അങ്ങിനെ നല്‍കുന്ന ഫലങ്ങളെ അവയുടെ ശാസ്ത്രീയത(ഉണ്ടെങ്കില്‍)യുമായി ബന്ധപ്പെടുത്തേണ്ട എന്നോ പറയാന്‍ എന്താണ് കാരണം? (അങ്ങിനെ വന്നപ്പോള്‍ എന്താണ് “ശാസ്ത്രീയത“ എന്നുപറഞ്ഞാല്‍ എന്നതും ചോദ്യമായി)
അതുപോലെ ആയുര്‍വേദം ഒരു വൈദ്യശാസ്ത്രമല്ല എന്ന് പറഞ്ഞത് വൈദ്യശാസ്ത്രത്തിന്റെ മോഡേണ്‍ കണ്‍സ്പെറ്റിന്റെ അടിസ്ഥാനത്തിലാണോ? (അപ്പോള്‍ എന്താണ് വൈദ്യശാസ്ത്രത്തിന്റെയൂം ചികിത്സാരീതിയുടെയും നിര്‍വ്വചനമെന്നതും കണ്‍ഫ്യൂഷനായി). ആയുര്‍വേദത്തെ ഒരു “പുരാതന വൈദ്യശാസ്ത്രം” എന്ന് വിളിക്കാമോ? ആയുര്‍വേദം വേണ്ടരീതിയില്‍ അറിഞ്ഞുകഴിഞ്ഞാലും നമ്മള്‍ അതിനെ ഒരു ചികിത്സാരീതി എന്ന് മാത്രമേ വിളിക്കുകയുള്ളോ?-വൈദ്യശാസ്ത്രം എന്ന് വിളിക്കില്ലേ? ഒരു ചികിത്സാ രീതിയെ വൈദ്യശാസ്ത്രം എന്ന് വിളിക്കണമെങ്കില്‍ ഉള്ള മാനദണ്ഡങ്ങളെന്തൊക്കെയാണ്? അതില്‍ നടക്കുന്ന തുടര്‍ ഗവേഷണങ്ങളാണോ? അങ്ങിനെയെങ്കില്‍ ആയുര്‍വേദത്തില്‍ തുടര്‍ഗവേഷണങ്ങള്‍ നടക്കാത്തതിന് കാരണം ആയുര്‍വേദം ഒരു തട്ടിപ്പ് ശാസ്ത്രമായതുകൊണ്ടാണോ?
ആധുനികത്തിലായാലും പുരാതനത്തിലായാലും മനുഷ്യശരീരം പ്രവര്‍ത്തിക്കുന്നത് ഏതാണ്ട് ഒരേ രീതിയിലാണല്ലോ. പുരാതനകാലങ്ങളില്‍ അന്നത്തെ ചട്ടക്കൂടുകള്‍ക്കുള്ളിലും പരിമിതികള്‍ക്കുള്ളിലും നിന്ന് ആയുര്‍വേദത്തിന്റെയും മറ്റും ആള്‍ക്കാര്‍ ആ പ്രവര്‍ത്തനം പഠിക്കുകയും അവരുടേതായ വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചെയ്തു. ചില സമയങ്ങളില്‍ മനുഷ്യ ശരീരം ശരിയായ രീതിയലല്ല പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ കണ്ടു- അതിന് അന്ന് അവരുടേതായ രീതിയില്‍ അവര്‍ ചില ഗവേഷണങ്ങള്‍ നടത്തി (ലാബും കോട്ടും തെര്‍മോമീറ്ററുമൊന്നുമില്ലായിരുന്നു),അവരുടേതായ രീതിയില്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തി, അവരുടേതായ രീതിയില്‍ ചില മരുന്നുകള്‍ നിര്‍മ്മിച്ചു-ചിലതിനൊക്കെ ഫലം കണ്ടു. അതൊക്കെ അവര്‍ അവരുടെ അന്നത്തെ ഭാഷയില്‍ അവരുടേതായ രീതിയില്‍ രേഖപ്പെടുത്തി. അങ്ങിനെ ആയുര്‍വേദത്തിന് മൂലഗ്രന്ഥങ്ങള്‍ ഉണ്ടായി.
ഇന്നും ആധുനിക വൈദ്യ ശാസ്ത്രം ചെയ്യുന്നതും അതൊക്കെത്തന്നെയല്ലേ. ഇന്നത്തെ ചട്ടക്കൂടുകള്‍ക്കുള്ളിലും പരിമിതികള്‍ക്കുള്ളിലും നിന്ന് ആധുനിക വൈദ്യശാസ്ത്രത്തിന്റെ ആള്‍ക്കാര്‍ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം പഠിക്കുകയും അവരുടേതായ വ്യാഖ്യാനങ്ങളും നിഗമനങ്ങളും നല്‍കുകയും ചെയ്യുന്നു. ചില സമയങ്ങളില്‍ മനുഷ്യ ശരീരം ശരിയായ രീതിയലല്ല പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടാല്‍ അവരുടേതായ രീതിയില്‍ അവര്‍ ചില ഗവേഷണങ്ങള്‍ നടത്തുന്നു (ലാബും കോട്ടും തെര്‍മോമീറ്ററുമൊക്കെയുണ്ട് ),അവരുടേതായ രീതിയില്‍ ചില കണ്ടുപിടുത്തങ്ങള്‍ നടത്തുന്നു, അവരുടേതായ രീതിയില്‍ ചില മരുന്നുകള്‍ നിര്‍മ്മിക്കുന്നു-ചിലതിനൊക്കെ ഫലം കാണുന്നു.അതൊക്കെ അവര്‍ അവരുടെ ഇന്നത്തെ ഭാഷയില്‍ അവരുടേതായ രീതിയില്‍ രേഖപ്പെടുത്തുന്നു. അങ്ങിനെ ആധുനിക വൈദ്യശാസ്ത്രത്തിനും മൂലഗ്രന്ഥങ്ങള്‍ ഉണ്ടാവുന്നു.
ശാസ്ത്രം പുരോഗമിക്കുന്നതനുസരിച്ച് അന്നത്തെ കണ്ടുപിടുത്തങ്ങളില്‍ ചിലത് തെറ്റെന്നും ചിലത് അന്ന് കണ്ടതില്‍ കൂടുതലുണ്ടെന്നും ചിലത് അന്ന് കണ്ടുപിടിച്ചതൊന്നുമല്ല എന്നുമൊക്കെ തെളിഞ്ഞു. ഇനി ഇന്ന് കണ്ടതില്‍ നിന്നും മനസ്സിലാക്കിയതില്‍ നിന്നും വിഭിന്നമായതും കൂടുതലായതുമായ കാര്യങ്ങള്‍ 2000 കൊല്ലം കഴിയുമ്പോള്‍ കണ്ടുപിടിക്കപ്പെടുമായിരിക്കും. അന്ന് ഇന്ന് ആധുനികവൈദ്യശാസ്തമെന്ന് നമ്മള്‍ വിളിക്കുന്നത് ഒരു ചികിത്സാ രീതി മാത്രമാണ് വൈദ്യശാസ്ത്രമല്ല എന്ന് അന്നത്തെ ആള്‍ക്കാരും പറയുമായിരിക്കും.
ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിയല്ല ആയുര്‍വേദത്തിന് എന്നതുകൊണ്ട് ഒന്നിന് ശാസ്ത്രീയത ഉണ്ടെന്നും മറ്റെതിന് ഇല്ലെന്നും പറയാന്‍ പറ്റുമോ?
ആയുര്‍വേദ ഭാഷ്യം അനുസരിച്ചല്ല ആധുനിക വൈദ്യശാസ്ത്രം മനുഷ്യശരീരം എങ്ങിനെയൊക്കെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് കണ്ടെത്തിക്കൊണ്ടിരിക്കുന്നതെങ്കില്‍ -
-എന്താണ് മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആയുര്‍വേദ ഭാഷ്യം?
-എന്തുകൊണ്ടാണ് ആയുര്‍വേദ ഭാഷ്യം അനുസരിച്ചും കൂടി മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ആധുനിക വൈദ്യശാസ്ത്രം പഠിക്കാത്തത്?
-ആയുര്‍വേദത്തില്‍ ഒരു അസുഖത്തിന് മരുന്നുകള്‍ കണ്ടെത്തിയിരുന്നത് എങ്ങിനെയൊക്കെയാണ്? ട്രയല്‍ ആന്‍ഡ് എറര്‍ വഴി അവിടെ നോക്കിയിട്ടില്ലേ?
ആയുര്‍വേദവും ആധുനിക വൈദ്യശാസ്ത്രവും ഒന്നിനോടൊന്നു മല്‍സരിക്കാന്‍ പാകത്തിലുള്ള രണ്ടു വിഷയങ്ങള്‍ അല്ല
എന്ന് പറഞ്ഞതില്‍ അവ തമ്മില്‍ മത്സരിച്ച് ആരെങ്കിലും ഒരു കൂട്ടര്‍ ജയിക്കണമെന്ന രീതി വേണ്ട എന്ന അടിസ്ഥാനത്തില്‍ അതിനോട് യോജിക്കുന്നു. പക്ഷേ രണ്ട് കൂട്ടര്‍ക്കും സഹകരിച്ച് പോകാം. ചില രീതികള്‍ ആയുര്‍വേദത്തിന്റെയും ചിലത് ആധുനിക വൈദ്യശാസ്ത്രത്തിന്റെയും ആണ് നല്ലതെന്നാണ് എന്റെയൊരു തോന്നല്‍.
ആയുര്‍വേദത്തിന് പറ്റിയത് അതിന്റെ അടിസ്ഥാനത്തില്‍ ഒരു തുടര്‍ ഗവേഷണം വേണ്ടരീതിയില്‍ നടന്നില്ല. ആധുനിക വൈദ്യശാസ്ത്രവും പുരാതന വൈദ്യശാസ്ത്രങ്ങളും യോജിപ്പിക്കാന്‍ പറ്റിയ മേഖലകളെന്തെങ്കിലുമുണ്ടോ (മനുഷ്യ ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളുള്‍പ്പടെ), ഉണ്ടെങ്കില്‍ എങ്ങിനെ, എവിടെയൊക്കെ തുടങ്ങി പല കാര്യങ്ങളിലും ഗവേഷണത്തെ സഹായിക്കാന്‍ ആയുര്‍വേദത്തിന്റെ പിന്‍തലമുറക്കാര്‍ക്കും ആധുനിക വൈദ്യശാസ്ത്രജ്ഞര്‍ക്കും സാധിച്ചില്ല. ആയുര്‍വേദം സംസ്കൃതത്തിലാണെന്നതും പൊതുവേയുള്ള സംസ്കൃത വിരോധവും, ഇതൊക്കെ ഞങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി, മറ്റുള്ളവരൊന്നും അറിയരുത് എന്നുള്ള ചിന്തകളും തുടങ്ങി ശാസ്ത്രീയവും രാഷ്ട്രീയവുമായ വളരെയധികം കാരണങ്ങള്‍ അതിന് ഉണ്ടായി എന്നാണ് എന്റെ ഒരു തോന്നല്‍.
തുടര്‍ഗവേഷണങ്ങള്‍ ഒരു ശാഖയില്‍ നടക്കാതിരിക്കണമെങ്കില്‍ ആ ശാഖ അപ്പാടെ തട്ടിപ്പാണെന്ന് അസന്നിഗ്ധമായി ബോധ്യപ്പെടണം, അല്ലെങ്കില്‍ എന്തെങ്കിലും രാഷ്ട്രീയ/സാമൂഹ്യ/വ്യാവസായിക/സാമ്പത്തിക/പ്രായോഗിക കാരണങ്ങള്‍ കാണണം. തുടര്‍ ഗവേഷണങ്ങള്‍ നടക്കാത്തതുകാരണവും തുടര്‍ ഗവേഷണങ്ങള്‍ നടന്ന് മറ്റൊരു ശാഖ ബഹുദൂരം മുന്നോട്ട് പോയതുകൊണ്ടും ആദ്യത്തേത് ശരിയല്ല എന്ന് പറയാന്‍ പറ്റില്ലല്ലോ.
ഒരു കൈയ്യില്‍ ആയുര്‍വേദം. മറുകൈയ്യില്‍ ആധുനിക വൈദ്യശാസ്ത്രം. രണ്ടിലും ഒരേ രീതിയില്‍ ഒരേ ഇന്റന്‍സിറ്റിയില്‍ ഗവേഷണങ്ങള്‍ നടക്കുന്നു. അങ്ങിനെ രണ്ടിനെയും ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡില്‍ എത്തിക്കുന്നു. എങ്കിലല്ലേ ശാസ്ത്രീയമായി രണ്ടിനെയും താരതമ്യപ്പെടുത്തണമെങ്കില്‍ തന്നെ പറ്റൂ (അങ്ങിനെയൊരു മത്സരമോ താരതമ്യ പഠനമോ വേണ്ട അന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം എന്റെ പരിമിതമായ അറിവില്‍ രണ്ടിനും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട് എന്നാണ് എന്റെ ഒരു തോന്നല്‍).
baburaj says-"
മനുഷ്യ ശരീരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു ആധുനിക ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.അതേതായാലും ആയുവേദഭാഷ്യം അനുസരിച്ചല്ല."
ആയുര്‍വേദഭാഷ്യം മുഴുവനും താങ്കള്‍ക്ക് അറിയാമെന്നു തോന്നുന്നു ഈ വരികള്‍ കണ്ടിട്ട്, തോന്നലാണേ. അതിനും സന്തോഷം
ഹൊ എനിക്ക് ഇങ്ങനെ നീണ്ട കമന്റ് ഇടാന്‍ സാധിക്കാത്തതിന്റെ ഒരു കുഴപ്പമേ, ഓരോരോ മുറികളായി പലതിടേണ്ടി വരുന്നു.
ഇടക്കു കയറി വന്നതിന് നന്ദി വക്കാരിജീ.
ബാബുരാജ് വൈദ്യവിദഗ്ദ്ധനാണോ അല്ലയോ എന്നൊന്നും അറിയാത്തതു കൊണ്ട് ഇനിയും വെറുതേ എന്തിനാ ഇനിയും വെറുതേ വലിച്ച നീട്ടുന്നത് എന്നു വിചാരിച്ച് ഇതൊക്കെ മിണ്ടാതിരുന്നതാണ്
പോസ്റ്റിട്ടയാള്‍ ആയുര്‍വേദത്തെ കുറിച്ചു പറഞ്ഞതില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഭാഗം നിഷേധിച്ചു കഴിഞ്ഞു. അദ്ദേഹം അയുര്‍വേദത്തിന്റെ ഇന്നത്തെ തെറ്റായ വ്യാഖ്യാനങ്ങളേയും , തെറ്റായ പഠനസമ്പ്രദായം ചികില്‍സാരീതി ഇവയേയും ആണ് പറഞ്ഞത് അത്രെ. അതിനോടെല്ലാം ഞാനും യോജിക്കുന്നവനാണ്.
പിന്നീട് ത്രിദോഷം അദ്ദേഹം വിശ്വസിക്കുന്നില്ല എന്നതു പോലെ ഉള്ള ഭാഗങ്ങളാണ് . അത് ഓരോരുത്തരുടെയും വിശ്വാസപ്രശ്നം അതില്‍ ഇടപെടുവാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല താനും.
താങ്കള്‍ നേരത്തെ പറഞ്ഞ ബ്രോംഹെക്സിന്‍ മാത്രമല്ല, ഡിജൊക്സിനും,ക്വയിനിനും, റിസര്‍പ്പിനും ഒക്കെ അങ്ങിനെയാണ് മോഡേണ്‍ മെഡിസിനിലെത്തിയത്.
അയ്യോ ഞാന്‍ വിചാരിച്ചു ആകെ ഒരെണ്ണമേ ഉള്ളു എന്ന്. എന്റെ ഒരു കാര്യമേ
പ്രിയ സുഹൃത്ത് ബാബുരാജ്,
സൂരജ് എഴുതിയതിലെ ചില പോയിന്റുകള്‍ ഓരോരോ ഉദാഹരണങ്ങള്‍ കാണിച്ച് ഓരോ പോസ്റ്റാക്കി ഇട്ടതാണ് ഈ ബ്ലോഗില്‍. ഇതിന്റെ തുടക്കം അക്ഷരാശാസ്ത്രം എന്ന ബ്ലോഗിലെ ആയുര്‍വേദത്തിനെകുറിച്ച് എന്ന പോസ്റ്റ്.
താങ്കള്‍ പറഞ്ഞതില്‍ പല വീക്ഷണങ്ങളും ഉള്ള ഒരു വ്യക്തി തന്നെ ആണ് ഞാനും. പക്ഷെ ആയുര്‍വേദം അഭ്യസിച്ച് അതിന്റെ ഫലം കണ്ടറിഞ്ഞവനായതു കൊണ്ട് അതില്‍ വിശസിക്കുന്നു.
baburaj says
"--ചെയ്യുന്ന ഒരു സ്ഥിരം വിഡ്ഢിത്തമാണ് സൂരജ് ചെയ്യുന്നത്. അറിയാത്ത വിഷയത്തെപ്പറ്റി (ആയുര്‍വേദം)ആധികാരികമായി പറയുക."
after this
-"
മനുഷ്യ ശരീരം എങ്ങിനെയാണ് പ്രവര്‍ത്തിക്കുന്നതെന്നു ആധുനിക ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.അതേതായാലും ആയുവേദഭാഷ്യം അനുസരിച്ചല്ല."
do you know ayurveda? Then what should I call your opinion?
പ്രിയ വക്കാരിമഷ്ടാ,
താങ്കളുടെ പ്രതികരണം വളരെ ഇഷ്ടപ്പെട്ടു. ഒരു കമന്റിന്റെ പരിധിയില്‍ നിന്നു വിശദമാക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല സംശയങ്ങള്‍. സമയം പോലെ വിശദമായി ഒരു പോസ്റ്റ് ഇടാം.
ലളിതമായി പറയട്ടെ, ചികില്‍സയും വൈദ്യശാസ്ത്രവും കൃത്യമായി പറഞ്ഞാല്‍ ഒന്നല്ല. വൈദ്യശാസ്ത്രത്തിന്റെ ഒരു ഫ്രണ്ട് എന്റ് ആണ് ചികില്‍സ എന്ന് വേണമെങ്കില്‍ പറയാം. ഇനി ഇവിടെ താങ്കളുടെ കമന്റിലെ "ആധുനികത്തിലായാലും പുരതനത്തിലായാലും...." എന്നവിടം മുതല്‍ 3 പാരഗ്രാഫ് കൂട്ടിവായിക്കുക. ഉത്തരം ഏകദേശം ആയി. ശാസ്ത്രം സത്യം കണ്ടെത്തലാണ്. പ്രാചീന കാലങ്ങളെക്കാള്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ അന്വേഷണങ്ങള്‍ നടത്താന്‍ നമുക്കിന്നു സൗകര്യങ്ങള്‍ ഉണ്ട്. മറ്റു ശാസ്ത്രശാഖകളുടെ കൂടി വളര്‍ച്ചയാണ് ഇതിനു സഹായിക്കുന്നത്. പണ്ടു കാലത്തുണ്ടായിരുന്നത് അവരുടെ ബുദ്ധിക്കും സങ്കല്‍പങ്ങള്‍ക്കും ചേര്‍ന്ന ഊഹങ്ങള്‍ മാത്രമാണ്. ടോളമി പറഞ്ഞു, സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന്. നൂറ്റാണ്ടുകളോളം അതാണ് ശരിയെന്നു ജനം വിശ്വസിച്ചു. അതല്ല ശരിയെന്നു ശാസ്ത്രം പിന്നെ തെളിയിച്ചു. എന്നു കരുതി ടോളമിയുടെ മഹത്വത്തെ ആരും കുറച്ചു കാണുന്നില്ല. പക്ഷെ ഇന്ന് അതാണു ശാസ്ത്രം എന്നു പറഞ്ഞാല്‍ ആരംഗീകരിക്കും?
പിന്നെ പോസ്റ്റിട്ട സുഹൃത്തിനോട്, താങ്കളുടെ പ്രതികരണങ്ങള്‍ കാര്യഗൗരവമുള്ളതായി തോന്നുന്നില്ല. അതുകൊണ്ടു തന്നെ മറുപടിയും ഇല്ല്ല. മേലില്‍ താങ്കളോട് പ്രതികരിക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. ഇത്തവണ മാപ്പാക്കുക.
Copy Pasting my comment from elsewhere, here.
Blogging ല്‍ നിന്നും വളരെ കാലം വിട്ട് നിക്കുകയാരുന്നു. പണ്ടൊരു ഇങ്ലിഷ് ബ്ലോഗുണ്ടായിരുന്നത് ഇവിടെയുണ്ടോ എന്നു തപ്പി വന്നപ്പോഴാണ് ഒരു friend ഈ പോസ്റ്റ് refer ചെയ്തത്. ഈ topic ഇപ്പോള്‍ മലയാളം ബ്ലോഗ്ഗറില്‍ hot ആയ് ഡിസ്കസ് ചെയ്തുകൊണ്ടിരിക്കുന്നു എന്നറിയുന്നതില്‍ astonished.
നാട്ടില്‍ ആയിരുന്ന്നപ്പോള്‍ ഡിസ്ക് പ്രൊലാപ്സ് വന്ന എനിക്ക് ആയുര്വേദം പ്രയോഗിച്ച് paraplegia യും കൂടിയായി. അരയ്ക്കു താഴെ തളര്‍ന്ന എന്റെ കാലുകളില്‍ പുരട്ടിയ ചില മരുന്നുകള്‍ കാരണം dermatitis medicamentosaയും വന്നു.
ഒടുവില്‍ മകനോടൊപ്പം ഇങ്ങ് ഫ്ലോറിഡയില്‍ (USA) വന്ന് സ്പൈനല്‍ സര്‍ജ്ജറി കഴിഞ്ഞപ്പോള്‍ ആറോ ഏഴോ മാസം കൊണ്ട് ക്രചസ് ഉപയോഗിക്കാം എന്നായി. അന്നത്തെ dermatitis ല്‍ നിന്ന്നു രക്ഷ നേടാന്‍ എത്ര സ്റ്റെറോയിഡ് കഴിക്കേണ്ടി വന്നു എന്നതിനു കണക്കില്ല. ഇപ്പോള്‍ ആരോഗ്യം വളരെ മെച്ചപ്പെട്ടു. കൌണ്ടി സീനിയര്‍ സിറ്റിസണ്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണിയില്‍ സമ്മാനങ്ങള്‍ വരെ നേടി. എല്ലാം മോഡേന്‍ മെഡിസിന്റെ clinical excellence കൊണ്ട് മാത്രം.
മിസ്റ്റര്‍ സൂരജിന്റെയും ഇന്‍ഡ്യാഹെറിറ്റേജിന്റെയും പോസ്റ്റുകള്‍ വായിച്ചപ്പോല്‍ ഇത്ര കൂടി പറഞ്ഞേക്കാം എന്നു തോന്നി. കുറച്ചു മാസം മുന്‍പ് നാട്ടില്‍ വന്നപ്പോള്‍ TVയില്‍ കണ്ടതും പത്രങ്ങളില്‍ വായിച്ചതും ആയ ചില ആയുര്‍വേദ മരുന്നുകള്‍ കണ്ടു ശരിക്കും ജ്നെട്ടി. Medowin, Fat free, Kamilari, Diacure, Muslipower എന്തൊക്കെ ചവറുകള്‍ക്കു പിന്നാലെയാണ് മലയാളി ഇന്ന്! മാര്‍കറ്റില്‍ ഇറങുന്ന ഈ ട്രാഷിനൊക്കെ പുറമേയാണു വൈദ്യന്മാരുടെ വീട്ടിലുമൊക്കെയായി കാച്ചിയും കുറുക്കിയും വില്‍ക്കുന്ന വേറെ നൂറു നൂറു രസായനങ്ങളും ലേഹ്യങളും.
ഇതൊക്കെ അപ്പ്രൂവു ചെയ്യാന്‍ നമ്മുടെ ഗവെണ്മെന്റിനു എന്തു ക്വാളിറ്റികണ്ട്രോള്‍ മെഷറുകള്‍ ആണുള്ളത് ?
ഇതൊക്കെ എവിടെയെങ്കിലും Animal or Human Trials കഴിഞ്ഞ മരുന്നുകളാണോ ?
ഇവ ജനങളെ പറ്റിക്കുകയല്ലേ ? ഈ Treatmentകള്‍ ഫലിക്കാതെ പോകുന്നതോ പോട്ടെ, മനുഷ്യനു harmful ആയാലെന്തു ചെയ്യും ? for eg. എന്റെ കേസു തന്നെ.
എന്റേതു മാത്രമല്ല, ഒട്ടേറെ കേസുകളില്‍ ഈ രീതി യാതൊരു പ്രയോജനവും ചെയ്തില്ലെന്നതോ പോട്ടെ, മോശം ഡയഗ്നോസിസ് കാരണം extremely harmful after effects കൂടിയുണ്ടാക്കുന്നതും നേരിട്ടു കണ്ടിട്ടുണ്ട്. വലിയ തത്വങ്ങളൊക്കെ അടിച്ച് വിടാനും തങ്ങളുടെ പ്രശ്നം കൊണ്ടല്ല, രോഗിയുടെ body-type കൊണ്ടും മറ്റുമാണ് ട്രീറ്റ്മെന്റ് ഫെയിലിയറ് ആയതെന്നു ഇവര്‍ അവസാനം പറണ്‍ജു കയ്യൊഴിയുകയും ചെയ്യുന്നു. പലപ്പോഴും ആളുകള്‍ ഇതൊക്കെ തൊണ്ടതൊടാതെ വീഴുങ്ങുന്നതും കാണാം. ഇന്ത്യയില്‍ സാധാരണ ഡോക്റ്റേഴ്സിനേക്കാള്‍ ദൈവീകമാണല്ലോ അയുര്വേദ വൈദ്യന്മാര്‍. No body will question their stupid judgements.
ഇത്രയും മോശമായി ഒരു Science പ്രാക്റ്റീസ് ചെയ്താലും, അതു ജനങ്ങള്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യമായ ഒരു contributionഉം നടത്തിയില്ലെങ്കിലും എല്ലാവര്‍ക്കും ആയുര്‍വേദത്തെ പുകഴ്ത്താന്‍ നൂറു നാക്കാണു!
സൂരജ് പ്രത്യേകം പ്രത്യേകം വിവരിച്ച ചില obsolete treatment modalities ‘അഷ്ടാംഗദര്‍ശനം’ പോലുള്ള ബുക്കുകളില്‍ ധാരാളം ഉണ്ടല്ലോ.ആയുര്‍വേദത്തിന്റെ healingന്റെയൊക്കെ ബേസ് ആയി കുറെ വലിയ വലിയ ഫിലോസൊഫിയൊക്കെ പറയുമെങ്കിലും ട്രീറ്റ്മെന്റ് എന്ന പ്രശ്നത്തിലേക്കു വരുമ്പോള്‍ അധികവും failure ആണ്. അമേരിക്കയിലും യൂറോപ്പിലുമൊക്കെ ഇതില്‍ ഏതാണ്ടൊക്കെ റിസര്‍ച്ചു നടക്കുന്നുണ്ടെന്നെല്ലാം ഇവിടെ പറയുന്ന കേട്ടു. Actually they haven't produced a single result that could be put to use for the general public, though every now and then some news regarding garlic,turmeric or accupuncture creates a hub up and dies out. And there is an increasing sentiment against spending federal money over proving such extra-orddinary claims.
മിസ്റ്റര്‍ സൂരജ് ചെയ്ത ഏറ്റവും വലിയ തെറ്റ്, modern scientific principlesനെ വച്ച് ആയുര്‍വേദം എന്ന ഫിലോസഫിയെ ആളക്കാന്‍ ശ്രമിച്ചതാണ്.
പിന്നെ ഇതിലും മറ്റു ബ്ലോഗുകളിലുമൊക്കെ ആയുര്‍വേദതിനും ഭാരതീയ സംസ്കാരതിനും വലിയവായില്‍ support declare ചെയ്യുന്നവരില്‍ majorityഉം അസുഖം വന്നാല്‍ അല്ലോപതിയിലേക്കു തന്നെ ഓടും. പണ്ടത്തെ പുഷ്പകവീമാനമാണു ലോകഠിലെ ആദ്യത്തെ വിമാനം എന്നും, പാശുപതാസ്ത്രമാണു first Nuke Bomb എന്നും വച്ചു കാച്ചുന്ന historiansന്റെ നാടാണു. വാചകമടിക്കുമ്പോള്‍, വായില്‍ കിടക്കുന്ന നാക്കല്ലെ എന്തും പറയാം എന്നതാണല്ലോ മലയാളിയുടെ തിയറി.
ബാബുരാജ്:
ടോളമി പറഞ്ഞു, സൂര്യന്‍ ഭൂമിയെ ചുറ്റുന്നു എന്ന്. നൂറ്റാണ്ടുകളോളം അതാണ് ശരിയെന്നു ജനം വിശ്വസിച്ചു. അതല്ല ശരിയെന്നു ശാസ്ത്രം പിന്നെ തെളിയിച്ചു.
ഇവിടെ ടോളമി പറഞ്ഞ ഒരു കാര്യം ശരിയാണോ തെറ്റാണോ എന്ന് കാലങ്ങളോളം ശാസ്ത്രം ഗവേഷണനിരീക്ഷണങ്ങള്‍ നടത്തി അവസാനം അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് തെളിയിച്ചു.
ഒരു ലെവല്‍ പ്ലെയിംഗ് ഫീല്‍ഡ് എടുത്താല്‍, ആയുര്‍വേദത്തിന്റെ ഓരോ കണ്‍സെപ്റ്റും ഈ രീതിയില്‍, ആ മൂലഗ്രന്ഥങ്ങളിലും മറ്റും പറഞ്ഞതിന്റെയും കൂടെ അടിസ്ഥാനത്തില്‍ ഗവേഷണ നിരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയിട്ടുണ്ടോ? അതിലുള്ള ഏതൊക്കെ കാര്യങ്ങള്‍ ശരി, ഏതൊക്കെ കാര്യങ്ങള്‍ തെറ്റ് എന്നൊക്കെയുള്ള നിഗമനങ്ങള്‍ ഗവേഷണങ്ങളുടെ അടിസ്ഥാനത്തില്‍ ആധുനിക ശാസ്ത്രം നടത്തിയാലല്ലേ അതിനെപ്പറ്റി നമ്മള്‍ ഇപ്പോള്‍ നടത്തുന്ന നിഗമനങ്ങള്‍ ശരിയാവൂ. ആധുനിക വൈദ്യശാസ്ത്രം ആധുനിക സാങ്കേതിക വിദ്യകളുടെയും രീതികളുടെയും അടിസ്ഥാനത്തില്‍ വളരെയേറെ മുന്നേറിയതിനു ശേഷം, ആ ഒരു സൌകര്യം ആയുര്‍വേദ ഗവേഷണത്തിന് കൊടുക്കാതെ (അത് ഒരു തട്ടിപ്പുശാസ്ത്രമല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍-അത് ഒരു തട്ടിപ്പുശാസ്ത്രമാണ് എന്ന് ആധുനിക ശാസ്ത്രലോകം ശരിയായ രീതിയിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വേറേ സ്വാധീനങ്ങളൊന്നുമില്ലാതെ കണ്‍ക്ലൂഡ് ചെയ്തിട്ടുണ്ടെങ്കില്‍ അതിലെ തുടര്‍ഗവേഷണങ്ങളില്‍ പിന്നെ അര്‍ത്ഥമില്ല) ആയുര്‍വേദത്തെ വിലയിരുത്തന്നത് എത്രമാത്രം ശരിയാകും?
പുരാതന കാലത്തെ സാഹചര്യങ്ങളും സൌകര്യങ്ങളും അടിസ്ഥാനമാക്കി അന്നത്തെ ഓരോ മേഖലയിലുമിള്ള വിദഗ്‌ദര്‍ പറഞ്ഞ എല്ല്ലാ കാര്യങ്ങളും ആധുനിക ശാസ്ത്രത്തിന്റെ കണ്ണില്‍ തെറ്റല്ലല്ലോ. പല പുരാതന അറിവുകളും ഇപ്പോഴും ശരിവെക്കപ്പെടുന്നുണ്ടല്ലോ. പല അറിവുകളും പഴയ അറിവുകള്‍ കൂടുതല്‍ എക്സ്‌പാന്‍ഡ് ചെയ്തുണ്ടാവുന്നവയുമാണ്. ആ ഒരു കാര്യം ആയുര്‍വേദത്തിനും ബാധകമല്ല്ലേ? (ഇവിടെയും ആയുര്‍വേദം അടിസ്ഥാനപരമായി ഒരു തട്ടിപ്പല്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്).
വളരെയധികം സന്ദര്‍ഭങ്ങളില്‍ ആയുര്‍വേദം ഫലം നല്‍കുന്നുണ്ടെങ്കില്‍, അതെല്ലാം പ്ലാസിബോ ഇഫക്ടോ മറ്റോ അല്ലെങ്കില്‍, എന്തെങ്കിലും ശാസ്ത്രീയത അതിനില്ലെങ്കില്‍ അത് സാധ്യമാവുമോ?
എന്തെങ്കിലും ഒരു ID ഉണ്ടാക്കി എവിടെയെങ്കിലും ഇരുന്ന് എന്തെങ്കിലുമൊക്കെ പറയുന്നവരോട് സാധാരണ മറൂപടി പറയുന്നതില്‍ കാര്യമില്ലെന്നറിയാം.
ശ്രീ ഭട്ട് പറഞ്ഞതില്‍ പല കാര്യങ്ങളോടും യോജിക്കുന്നു. commercialise ചെയ്ത് ദുഷിപ്പിച്ച ആയുര്‍വേദം - അതിനെ എതിര്‍ക്കേണ്ടതു തന്നെ ആണ്.
ചികില്‍സാനുഭവമല്ലായിരുന്നു ഇവിടെ വിഷയം. അതുകൊണ്ട് താങ്കളുടെ ചികില്‍സാനുഭവം പറഞ്ഞ് വിഷയത്തില്‍ നിന്നും വ്യതിചലിപ്പിക്കണ്ടാ- എനിക്കു പറയാനുള്ളത് മുഴുവന്‍ വായിച്ച ശേഷമുള്ള ഉത്തരമുണ്ടെങ്കില്‍ അതിനു പ്രതികരിക്കാം.
താങ്കളുടെ പ്രതികരണങ്ങള്‍ കാര്യഗൗരവമുള്ളതായി തോന്നുന്നില്ല. അതുകൊണ്ടു തന്നെ മറുപടിയും ഇല്ല്ല.
ബാബുരാജ് ക്ഷോഭിക്കേണ്ടാ,
കാര്യമാത്രപ്രസക്തമായ കമന്റിനല്ലേ അതുപോലെ മറുപടി തരാന്‍ കഴിയൂ. താങ്കള്‍ എഴുതിയത് താങ്കളുടെ ചില സങ്കല്‍പങ്ങളോടാണ് അല്ലാതെ എന്റെ വാക്കുകള്‍ക്കുള്ള മറുപടിയല്ല. കാരണം എന്റെ വാക്കുകള്‍ അങ്ങനെ ഒന്നും ആയിരുന്നില്ല എന്നതു തന്നെ.
It seems that people are putting comments before reading the post or previous comments.
I would request you to read my posts, before posting comments on it.
otherwise please refrain from commenting. comment-getting is not my intention while posting
Post a Comment
<< Home