Tuesday, December 25, 2007

മാറ്റമില്ലാതെ എന്തു ശാസ്ത്രം?

കഴിഞ്ഞ മൂന്നു നാലു പോസ്റ്റുകളിലായി തുടര്‍ച്ചയായി വായിക്കണം എന്ന നിര്‍ദ്ദേശത്തോടെ ആയുര്‍വേദത്തിനെ കുറിച്ച്‌ കുറച്ച്‌ വിശദീകരണങ്ങള്‍ നല്‍കി.

"ആയുര്‍വേദത്തില്‍ എന്തൊക്കെയോ സാധ്യതകള്‍ ഉണ്ട്‌ എന്നു മനസ്സിലായി. ആ സാധ്യതകള്‍ തുടര്‍ന്ന്‌ പരീക്ഷിച്ചാല്‍ ഇതിലും വലിയ സാധ്യതകള്‍ ഇനിയും തെളിയുവാന്‍ സാധ്യതകള്‍ ഉണ്ട്‌ എന്നും തോന്നുന്നതു കൊണ്ട്‌ ഇതൊക്കെ പൊതുസമക്ഷം വയ്ക്കുന്നു എന്നേ ഉള്ളു."


പഞ്ചഭൂതസിദ്ധാന്തം, ത്രിദോഷസിദ്ധാന്തം എന്നിവ ആദ്യമായി കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കുന്നതുപോലെ അസംബന്ധമല്ല, അതിലും logical thinking ന്‌ സാധ്യതകളുണ്ട്‌ എനു സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രം കുറച്ച്‌ പരിചിതമായ പദങ്ങള്‍ ആധുനിക ശാസ്ത്രത്തില്‍ നിന്നും ഉദാഹരിച്ചു അല്ലാതെ ഹൈഡ്രജന്‍ ആറ്റമാണ്‌ പഞ്ചഭൂതം എന്നൊന്നും അല്ല ഞാനും ഉദ്ദേശിച്ചത്‌- ആഭാഗങ്ങള്‍ വ്യക്തമാക്കുവാന്‍ വേണ്ടി അണ്‌ absolute truth നെ ആദ്യം പറഞ്ഞതും.

ആയുര്‍വേദതത്വങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള അര്‍ത്ഥങ്ങളൊക്കെത്തന്നെയാണോ പ്രാക്തന ടെക്സ്റ്റുകളില്‍ അവയുടെ രചയിതാക്കളും സംശോധകരും ഉദ്ദേശിച്ചിരുന്നത് എന്ന ചോദ്യം ചോദിക്കുക നിര്‍വാഹമില്ല. കാരണം അതിനുള്ള കൃത്യമായ ഉത്തരം തരാന്‍ ആരും ജീവിച്ചിരിപ്പില്ലല്ലോ. അപ്പോള്‍പിന്നെ വ്യാഖ്യാതാവു പറയുന്നതു കേട്ടിരിക്കാനേ നിര്‍വാഹമുള്ളൂ.


പഞ്ചഭൂതസിദ്ധാന്തം എന്താണെന്നു പഠിക്കുവാന്‍ എന്റെ ലേഖനം മാത്രമല്ല വഴി . അതിനെ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്‌ അവ പഠിച്ചാല്‍ മനസ്സിലാകും. അല്ലാതെ "വ്യാഖ്യാതാവിന്റെ വാക്കുകള്‍" മാത്രം വിഴുങ്ങേണ്ട ആവശ്യമില്ല.

ഞാന്‍ എഴുതിയ ആ നാലു അഞ്ച്‌ വാചകങ്ങള്‍ മാത്രമല്ല പഞ്ചഭൂതസിദ്ധാന്തം അതു വളരെ വിപുലമായ ഒരു ശാസ്ത്രമാണ്‌. അതു നിങ്ങള്‍ പറയുന്നതു പോലെ ("മാറ്റമില്ലാതെ എന്തു ശാസ്ത്രം?") അല്ല മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്‌.
നിങ്ങള്‍ക്ക്‌ ദിവസം തോറും മാറുന്ന ശാസ്ത്രം വേണം എങ്കില്‍ അങ്ങനെ വിശ്വസിച്ചുകൊള്ളുക.

ഒരു കാര്യം വിശദമാക്കുമ്പോള്‍ പല ഉദാഹരണങ്ങളും ഉപയോഗിക്കേണ്ടി വരും. ആ ഉദാഹരണങ്ങള്‍ ആ പക്ഷങ്ങളില്‍ മാത്രമാണ്‌ ഉപയോഗിക്കേണ്ടത്‌. hiccup ന്റെ കാര്യത്തില്‍ ഞാന്‍ എഴുതിയ വാചകം -

Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time.


"this is why this type of hiccup--" എന്ന വാചകത്തിന്റെ അര്‍ത്ഥം എന്താണെന്ന്‌ ആദിയേ ഒരു എട്ടാം ക്ലാസുകാരനോടു ചോദിക്കുക , അതു കഴിഞ്ഞ്‌ മറ്റു പ്രഭാഷണം നടത്തുക- ബാക്കി അനേക തരത്തിലുള്ള hiccup കളും, ഏത്‌ അഗ്നിയും വായുവുമാണ്‌ എന്ന ചോദ്യങ്ങളും മറ്റും.

അപ്പോള്‍ നിങ്ങള്‍ക്ക്‌ ഏതു വാചകത്തിനും നിങ്ങള്‍ക്കു തോന്നുന്ന അര്‍ത്ഥം കല്‍പ്പിക്കാം.

എന്നിട്ട് സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ എന്ന ആമുഖത്തോടെയിട്ട ലേഖനം സംസ്കൃതവും ആംഗലേയവും ചേര്‍ന്ന ഒരവിയലും...അതില്‍ നിന്നു മനസ്സിലായത് ഇത്രയൊക്കെയാണ് മാഷേ

താങ്കള്‍ അതിലെ അവിയലും സാമ്പാറു ഒക്കെ കഴിച്ചു രസിക്കുക
, ഇല്ലെങ്കില്‍ അങ്ങു പുറമേക്കു കളഞ്ഞേക്കുക.


സൂരജേ , താങ്കള്‍ എഴുതിയ ആ മൂന്നാമത്തെ പോസ്റ്റുണ്ടല്ലൊ അതില്‍ തന്നെ വ്യക്തമാണ്‌ താങ്കളുടെ ഉദ്ദേശം , അതില്‍ താങ്കള്‍ ശ്ലോകങ്ങളുടെ അര്‍ത്ഥം നികൃഷ്ടമായ രീതിയില്‍ വ്യഖ്യാനിച്ചതിനെ ഒക്കെ ഞാന്‍ എന്റെ കമന്റുകളില്‍ സൂചിപ്പിച്ചിരുന്നു. അതിനൊന്നും താങ്കളുടെ ഒരു വിശദീകരണവും കണ്ടില്ല. പകരം മുട്ടുന്യായം എന്ന്‌ ഒരു പദവും കൊണ്ടു വരികയാണ്‌. നന്നായി അവസാനം പറഞ്ഞ വാചകം - വായനക്കാര്‍ മനസ്സിലാക്കികൊള്ളും.

ക്‌ഊടുതല്‍ എഴുതുന്നില്ല. ശാസ്ത്രതാല്‍പര്യം മനസ്സിലാകണമെങ്കില്‍ മാതാവ്‌ പിതാവ്‌, ആചാര്യന്‍ എന്നീ മൂന്നു പേരുടെ അനുഗ്രഹം ആവശ്യമാണ്‌ എന്ന്‌ കഠോപനിഷത്‌ പറയുന്നുണ്ട്‌.

Labels:

17 Comments:

Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

"this is why this type of hiccup--" എന്ന വാചകത്തിന്റെ അര്‍ത്ഥം എന്താണെന്ന്‌ ആദിയേ ഒരു എട്ടാം ക്ലാസുകാരനോടു ചോദിക്കുക , അതു കഴിഞ്ഞ്‌ മറ്റു പ്രഭാഷണം നടത്തുക- ബാക്കി അനേക തരത്തിലുള്ള hiccup കളും, ഏത്‌ അഗ്നിയും വായുവുമാണ്‌ എന്ന ചോദ്യങ്ങളും മറ്റും.

8:52 PM  
Blogger ഹാവൂ said...

"ഞാന്‍ എഴുതിയ ആ നാലു അഞ്ച്‌ വാചകങ്ങള്‍ മാത്രമല്ല പഞ്ചഭൂതസിദ്ധാന്തം അതു വളരെ വിപുലമായ ഒരു ശാസ്ത്രമാണ്‌. അതു നിങ്ങള്‍ പറയുന്നതു പോലെ ("മാറ്റമില്ലാതെ എന്തു ശാസ്ത്രം?") അല്ല മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്‌.
നിങ്ങള്‍ക്ക്‌ ദിവസം തോറും മാറുന്ന ശാസ്ത്രം വേണം എങ്കില്‍ അങ്ങനെ വിശ്വസിച്ചുകൊള്ളുക. "


സയന്‍സ് അഥവാ ശാസ്ത്രത്തിന് നേരെ പുറം തിരിഞ്ഞു നില്‍ക്കുന്ന ആളാണ് താങ്കള്‍ എന്നതു മേല്‍പ്പറഞ്ഞതില്‍ നിന്നു മനസ്സിലാക്കാം!
നിസ്സാരനായ മനുഷ്യന് ഭാവനയില്‍ കാണാന്‍ കഴിയുന്നതല്ല പ്രപഞ്ച നിയമങ്ങള്‍... അഹോരാ‍ത്രം നടന്ന , നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളിലൂടെ മാത്രമേ അതു കണ്ടെത്താന്‍ കഴിയൂ..

എല്ലാ മനുഷ്യരും മാറ്റങ്ങള്‍ ധൈര്യസമേതം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവരും, ചോദ്യങ്ങള്‍ ചോദിക്കാത്തവരും ആണെങ്കില്‍ നമുക്ക് ഇങ്ങനെ ബ്ലോഗ് എഴുതി കളിക്കാന്‍ കഴിയുമായിരുന്നില്ല..

പിന്നെ വേറൊന്ന്:
ഉദാഹരണള്‍ക്കായി ശാസ്ത്രത്തിനെ കൂട്ട് പിടിക്കുന്നതു ശരിയല്ല. Where does hydrogen come from while you are talking about Panchabhootha?
Science never borrow examples of Panchabhootha for teaching chemistry or physics !!
Science believes in data ( Whatever we knew so far !), It doesn't want to fantacize anything !!

നന്ദി..!

12:48 AM  
Blogger Suraj said...

പ്രിയ പണിക്കര്‍ സാര്‍,

ഹൈഡ്രജന്‍ ആറ്റത്തെ താങ്കള്‍ ഒരു ഉദാഹരണം മാത്രമായിട്ടാണ് വിശകലനം ചെയ്യുന്നതെന്നു തന്നെയാണ് ഞാനും എന്റെ ലേഖനത്തില്‍ പറഞ്ഞിരിക്കുന്നത്.
താങ്കളുടെ ലേഖനത്തിലെ ആ ഭാഗങ്ങളില്‍ ഒരു പിഴവും ഞാന്‍ ചൂണ്ടിക്കാട്ടിയിട്ടുമില്ലല്ലോ.

ഞാനെഴുതിയതിങ്ങനെയാണ് :

“...ഹൈഡ്രജന്‍ ആറ്റത്തിന്റെ ഉദാഹരണത്തിലൂടെ ആറ്റത്തിന്റെ എന്തെന്തു ഭാഗങ്ങളെയാണ് ജലഭൂതം, വായുഭൂതം, അഗ്നിഭൂതം എന്നിവ കൊണ്ടു വിവക്ഷിക്കുന്നതെന്നും ആകാശം, പൃഥ്വി എന്നിവ ആറ്റത്തെ സംബന്ധിച്ചിടത്തോളം എന്തെന്നു വിശദമാക്കുന്നു ലേഖനം....പ്രോട്ടോണ്‍/ഇലക്ട്രോണ്‍ നിര്‍മ്മിതിയിലും, ആറ്റത്തിന്റെ പ്രവര്‍ത്തനത്തിലും അടങ്ങിയിട്ടുള്ള " activity " വായുവിനാല്‍ ഉണ്ടാകുന്നതെന്നും, ആറ്റത്തിന്റെ അടിസ്ഥാന ഘടനയെ പൃഥ്വിയാല്‍ നിര്‍ണ്ണയിക്കപ്പെടുന്നതെന്നും തുടര്‍ന്ന് പറയുന്നു. ആകാശം എന്നത് ഇവ സംഭവിക്കുകയും സ്ഥിതിചെയ്യുകയും ചെയ്യുന്ന സ്ഥലം/സ്പേസ് ആയും വിവക്ഷിക്കുന്നു...”

മാഷിന്റെ ലേഖനത്തില്‍ ജലം, അഗ്നി, പൃഥ്വി, വായു, ആകാശം തുടങ്ങിയ ഭൂതങ്ങള്‍ക്ക് ലേഖനാരംഭത്തില്‍ സുവ്യക്തമായിത്തന്നെ definitions ഒരു ഖണ്ഡികയായി താങ്കള്‍ നല്‍കിയിട്ടുണ്ട് - അത് അതുപോലെതന്നെ copy paste ചെയ്ത് എന്റെ പോസ്റ്റില്‍ ഞാന്‍ അക്കമിട്ട് പട്ടികയായി നിരത്തിയിട്ടുമുണ്ട് (മൂന്നാം ഖണ്ഡിക നോക്കുക)

സാറിന്റെ ലേഖനത്തിന്റെ ആരംഭത്തില്‍ പഞ്ചഭൂതങ്ങള്‍ക്ക് കൊടുത്തിട്ടുള്ള അര്‍ത്ഥങ്ങളാണോ പിന്നീട് വ്യാഖ്യാനങ്ങള്‍ (വിശേഷിച്ച് രുചികള്‍, എക്കിള്‍ തുടങ്ങിയ സംഗതികളിലൂടെ) നല്‍കുമ്പോള്‍ സാര്‍ ഉപയോഗിക്കുന്നത് എന്ന പ്രധാനപ്പെട്ട സംശയത്തിലൂന്നിയാ‍ണ് എന്റെ ലേഖനം. അത് എന്റെ പോസ്റ്റിന്റെ മദ്ധ്യം കഴിഞ്ഞുള്ള ഭാഗത്ത് വിശദമായി യാതൊരു അര്‍ത്ഥശങ്കയ്ക്കും ഇടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചഭൂതസിദ്ധാന്തം മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്‌ എങ്കില്‍ അവയുപയോഗിച്ച് ശാസ്ത്രീയ പ്രവചനങ്ങളും(scientific predictions) ഉണ്ടാവണം. താങ്കള്‍ നിര്‍വചനം നല്‍കിയ physical propertyകള്‍ ആണ് അവയെങ്കില്‍ ഒരു ലാബില്‍ അളകാനുമാവണം അവയെ.

ഉദാഹരണത്തിന് Agni is the energy utilized or given out when one form of matter changes to another എന്നു ഒരിടത്തു നിര്‍വചിച്ചിട്ട് pepper has oosahana taste which increases the Agni and Vayu in the body abruptly. എന്നു വേറൊരിടത്തു പറയുന്നു. എങ്കില്‍ ശരീരത്തില്‍ അഗ്നിയുടെ ഇഫക്റ്റ് ആ ഊര്‍ജ്ജവുമായി ബന്ധപ്പെട്ടതാണെന്ന് കെമിസ്ട്രിയറിയാവുന്നവര്‍ മനസ്സിലാക്കും.അപ്പോള്‍ ഈ വക വസ്തുക്കള്‍ രാസമാറ്റത്തില്‍ വിസര്‍ജ്ജിക്കുന്ന ആ ഊര്‍ജ്ജത്തെ അളക്കാനെങ്കിലും പറ്റണ്ടേ ?

അതാണു മാഷേ ശാസ്ത്രത്തിന്റെ രീതി. ആ രീതിശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ ഫിസിയോളജി വായിക്കുമ്പോള്‍ സംശയങ്ങളുമുണ്ടാവും.

പിന്നെ, ദിവസവും മാറുന്നതെന്ന് താങ്കള്‍ കളിയാക്കിപ്പറയുന്ന ശാസ്ത്രത്തില്‍ ഒരു ബിരുദം താങ്കള്‍ക്കുമുണ്ടേ...

എന്നെ ചോദ്യം ചോദിക്കാന്‍ പഠിപ്പിച്ചതും ആചാര്യനും പിതാവും മാതാവുമൊക്കെ തന്നെ. ഉദ്ധവരോട് കൃഷ്ണന്‍ പറയുന്നതു പോലെ പെരുംപാമ്പും, പര്‍വ്വതവും എന്റെ ഗുരുക്കന്മാര്‍ തന്നെ. ഇക്കാര്യങ്ങളില്‍ അങ്ങും എന്റെ ഗുരു തന്നെ :)

2:44 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അതാണു മാഷേ ശാസ്ത്രത്തിന്റെ രീതി. ആ രീതിശാസ്ത്രം കുറച്ചെങ്കിലും മനസ്സിലാക്കുന്നവര്‍ക്ക് ആയുര്‍വേദത്തിന്റെ ഫിസിയോളജി വായിക്കുമ്പോള്‍ സംശയങ്ങളുമുണ്ടാവും.
and that is why I told ayurveda has to be approached in its way, not the way you mean.
പിന്നെ, ദിവസവും മാറുന്നതെന്ന് താങ്കള്‍ കളിയാക്കിപ്പറയുന്ന ശാസ്ത്രത്തില്‍ ഒരു ബിരുദം താങ്കള്‍ക്കുമുണ്ടേ...
I pity you sooraj, pl read my posts once again or the whole blog indiaheritage.blogspot.com,
or rather the comments i put in ashok kartha's blogs.

4:37 AM  
Blogger അശോക് said...

As Dasgupta wrote, Caraka had his tips on how to win debates also like Puzzle the opponents with long sutras, demoralize or stun them , as it were, by jokes, banter and gestures and by using satirical language.

എല്ലാത്തിനും വേണം ഗുരുകടാക്ഷം...

6:05 AM  
Blogger Suraj said...

പിണങ്ങരുതേ മാഷേ...

അശോക് കര്‍ത്തായുടെ ബ്ലോഗിലെ ആ കമന്റുകള്‍ മലയാളം ബ്ലോഗിങ്ങില്‍ വരുന്നതിനു മുന്‍പേ ഞാന്‍ വായിച്ചിരുന്നു. അതില്‍ ‘അലോപ്പതിയെ’യും ആയുര്‍വേദത്തെയും ഒരു പോലെ ഡിഫന്റ് ചെയ്യാന്‍ മാഷ് യുക്തിയുക്തം പറഞ്ഞ കാര്യങ്ങളില്‍ തീര്‍ച്ചയായും സന്തോഷമേയുള്ളൂ.വിശേഷിച്ച് രണ്ടിനും അതിന്റേതായ ഉപയോഗങ്ങളുണ്ടെന്ന് ഉദാഹരണ സഹിതം വ്യക്തമാക്കിയതില്‍.

അക്ഷര ശാസ്ത്രത്തില്‍ മുന്‍പ് വന്നിട്ടുള്ള ലേഖനങ്ങളും, പ്രത്യേകിച്ച് ‘മരണ ശേഷം’ എന്ന സീരീസ്,‘സാംഖ്യ/വൈശേഷിക ന്യായ ദര്‍ശനങ്ങളെക്കുറിച്ചും അദ്വൈതത്തെക്കുറിച്ചുമുള്ള പഴയ പോസ്റ്റുകള്‍, പിന്നെ യുക്തിവാദികളുമായി നടന്ന പ്രശസ്തമായ ആ ‘ലോജിക്’ ചര്‍ച്ച...ഇവയൊക്കെ വായിക്കാറുണ്ട്, വായിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു.ചില കാര്യങ്ങളില്‍ താങ്കളും എന്റെ ഗുരുവാണെന്ന് പറഞ്ഞത് ഭംഗിവാക്കായിട്ടല്ല.
(അതുകൊണ്ടു തന്നെയാണ്, എനിക്കു പ്രിയപ്പെട്ട ബ്ലോഗുകളുടെ പട്ടികയില്‍ അക്ഷരശാസ്ത്രവും ഇട്ടിട്ടുള്ളത്)

ആ പഴയ ‘യുക്തിചിന്ത’(യുക്തിവാദമല്ല ഉദ്ദേശിച്ചത്)ഇപ്പോള്‍ പറഞ്ഞ “അഗ്നി/വായു/പൃഥ്വി” കാര്യങ്ങളിലും പ്രതീക്ഷിച്ചു,അത്രേയുള്ളൂ. ആയുര്‍വേദത്തെക്കുറിച്ചുള്ള ഈ ആംഗല ലേഖനത്തില്‍ പക്ഷേ അതു കണ്ടില്ല.
കഴിഞ്ഞ കമന്റില്‍ താങ്കള്‍ പറഞ്ഞ “പഞ്ചഭൂതസിദ്ധാന്തം മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്” എന്ന വാചകത്തോടെ ആ യുക്തിചിന്തയ്ക്ക് അവധി കൊടുത്തോ എന്നൊരു സംശയവും ഉണ്ടായി കേട്ടോ :)

പക്ഷേ ഇതൊന്നും വ്യക്തിപരമായ ‘ചൊറിച്ചിലു’കളായി എടുക്കില്ല എന്ന് കരുതുന്നു. കോണ്‍ഫറന്‍സുകളില്‍ ചില PGകള്‍ HOD അവതരിപ്പിച്ച പേപ്പറിനെ വരെ ചൊറിയാറില്ലേ...അതു തന്നെ...അത്രയ്ക്കേ ഉള്ളൂ :))

നമ്മുടെ motto ഇത്രയേ ഉള്ളൂ. അതു പണ്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത് : "the unquestioning acceptance of authority is the greatest threat to science." (ആചാര്യന്മാരിലൊരാള്‍ പ്രീഡിഗ്രിക്ക് ഓര്‍മ്മിപ്പിച്ചുതന്നതാണ്)

6:17 AM  
Blogger Suraj said...

Off Topic കമന്റിനു പണിക്കര്‍ സാറിനോട് ക്ഷമ ചോദിച്ചുകൊണ്ട്...

പ്രിയ അശോക് ജീ,

അത് ചരകസംഹിതയില്‍ “രോഗഭിഷഗ്ജിതീയം വിമാന“ത്തില്‍ ഇങ്ങനെ തുടങ്ങുന്ന ശ്ലോകമാണ് :

“തത്ര ഖല്വിമേ പ്രതിവരണാമാശു നിഗ്രഹേ ഭവന്തുപായാ: തദ് യഥ - ശ്രുതിഹീനം മഹതാ സൂത്രപാഠേനാഭി ഭവേല്‍....“

സംഗതി ഏതാണ്ട് ഇങ്ങനെയാണ് :

ശാസ്ത്രം അറിയാഠവനെ വലിയ സൂത്രപാഠം കൊണ്ടു കീഴടക്കണം. ശാസ്ത്രജ്ഞാനമില്ലാത്തവനെ അര്‍ത്ഥം മനസ്സിലാകാത്ത വലിയ വാക്കുകള്‍ കൊണ്ട് (ജാര്‍ഗണ്‍) കീഴടക്കാം. വാക്യങ്ങളെ ധരിക്കാന്‍ കഴിവില്ലാത്തവനെ വക്രതയുള്ള ദീര്‍ഘസൂത്രങ്ങളുള്ള വാക്യങ്ങളാല്‍ കീഴടക്കാം.പ്രതിഭയില്ലാത്തവനെ അനേകാര്‍ത്ഥങ്ങളുള്ള അനേക വാചകങ്ങളാലും, പാണ്ഡിത്യമില്ലാത്തവനാണെങ്കില്‍ ലജ്ജയുണ്ടാക്കുന്ന വാക്കുകളാലും, കോപിക്കുന്നവനെ ഭയമുണ്ടാക്കുന്ന വാക്കുകൊണ്ടും “അടിച്ചിരുത്താം”.

6:37 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

തര്‍ക്കത്തിന്റെ വശങ്ങള്‍ അശോകും സൂരജും പ്രസ്താവിച്ചുകണ്ടു. ആ രീതി ഞാന്‍ അവലംബിച്ചാല്‍ - തമാശയ്ക്കാണേ - കോപിക്കരുത്‌ എങ്ങനെ ഉണ്ടാകും എന്നു നോക്കാം. അതില്‍ പറയുന്നത്‌ വിവരമില്ലാത്തവര്‍ മിനക്കെടുത്തുവാന്‍ വേണ്ടി വിതണ്ഡാ വാദങ്ങളും മറ്റും ആയി വരുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളാണ്‌ അല്ലാതെ തദ്വിദ്യാസംഭാഷ എന്ന കാര്യം അറിയുവാനുള്ള സംഭാഷണങ്ങളില്‍ ചെയ്യേണ്ടവയല്ല.
അതുകൊണ്ടാണ്‌ പറഞ്ഞത്‌ തന്ത്രയുക്തി പഠിച്ചിട്ടു വേണം ശാസ്ത്രം പഠിക്കുവാന്‍ എന്ന്‌. മഹേഷ്‌ ചെറുതനയും ഒരിക്കല്‍ ഇതു സൂചിപ്പിച്ചിരുന്നു.
അപ്പോള്‍ ഈ തര്‍ക്കത്തിലാണെങ്കില്‍ ഞാന്‍ ആദ്യം ഉദാഹരിക്കുക - സൂരജിന്റെ മൂന്നാമത്തെ പോസ്റ്റിലെ പിന്‌വിളിയിലെ ആ വാചകം ആയിരിക്കും.
contd---

6:24 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

continuation--

"ഒരു പിതാവിനോട്‌ രസതന്ത്ര അദ്ധ്യാപകന്‍ ---" എന്ന ഭാഗം ഉള്ളത്‌. അവിടെ ഞാന്‍ ആദ്യം പറഞ്ഞ രാഷ്ട്രീയപ്രാസംഗം എന്ന രീതിയില്‍ ആയിരിക്കില്ല അതിനെ വ്യാഖ്യാനിക്കുന്നത്‌ പിന്നെയോ?
"ഒരു പിതാവ്‌ " എന്ന വിശേഷണം ആവശ്യമില്ല കാരണം സാധാരണ എല്ലാവര്‍ക്കും ഒരു പിതാവേ ഉള്ളൂ. പിന്നെ ഇവിടെ എന്തു കൊണ്ട്‌ ഇങ്ങനെ പറഞ്ഞു ? പല പിതാക്കന്മാരുണ്ടോ? അങ്ങനെ സ്വയം സമ്മതിക്കുന്നവന്‍ കുലത്തില്‍ പിറന്നവനല്ല അവന്‍ തര്‍ക്കത്തിന്‌ യോഗ്യനല്ല, മാതാവ്‌ പിതാവ്‌ ആചാര്യന്‍ എന്നിവരുടെ അനുഗ്രഹം എങ്ങനെ ഇവനു ലഭിക്കും?അതുകൊണ്ട്‌ ഇവന്‌ ശാസ്ത്രജ്ഞാനം ഇല്ല . എന്നിങ്ങനെ വ്യക്തിഹത്യയിലേക്കു നയിച്ച്‌ അവനെ ഒഴിവാക്കുകയായിരിക്കും.

അതവിടെ നില്‍ക്കട്ടെ. സൂരജ്‌ പറഞ്ഞ ഒരു കാര്യം ശ്രദ്ധിക്കുക. യുക്തിവാദത്തില്‍ ഞാന്‍ എഴുതിയത്‌ വായിച്ചു എന്നു പറഞ്ഞല്ലൊ. അതു നന്നായി. അതില്‍ പറഞ്ഞ പ്രപഞ്ചത്തിന്റെ നിലനില്‍പ്പ്‌ എന്ന പ്രഹേളിക പോലെ ഒന്നാണ്‌ പഞ്ചഭൂതസിദ്ധാന്തവും. അതു പഠിച്ചെടുക്കുവാന്‍ അല്‍പം ബുദ്ധിമുട്ടാണ്‌. എന്നാല്‍ അതില്‍ നിന്നും ഉരുത്തിരിച്ച ത്രിദോഷസിഷാന്തം അത്ര ബുദ്ധിമുട്ടില്ല മനസ്സു വച്ചാല്‍ മനസ്സിലാക്കാവുന്നതാണ്‌. അതില്‍ ദ്രവ്യങ്ങളുടെ ഭൂതഘടന, രോഗങ്ങളില്‍ ഉണ്ടാകുന്ന വൈഷമ്യം അവയെ എങ്ങനെ ദൂരീകരിക്കാം എന്ന വസ്തുതകളെല്ലാം വിശദമായി പറഞ്ഞിട്ടുണ്ട്‌. അത്‌ ആ രീതിയില്‍ പഠിച്ചാല്‍ മനസ്സിലാകും.

contd--

6:25 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

continuation--
അടുത്തത്‌ ഞാന്‍ ഉദാഹരിച്ച രോഗികള്‍ ഭേദപ്പെട്ടു എന്നാല്‍ ഭേദപ്പെടാത്ത കേസുകള്‍ ഉദാഹരിച്ചാല്‍ ഇതും കമന്റ്‌ യുദ്ധമാകും എന്ന പ്രസ്താവന.
സൂരജ്‌ വ്യക്തമായി പറഞ്ഞ ഈ രോഗികള്‍ക്ക്‌ ആശ്വാസം കിട്ടി. മറ്റു ചിലര്‍ക്ക്‌ കിട്ടിയില്ല എങ്കില്‍ അതു ശാസ്ത്രത്തിന്റെ കുഴപ്പം ആകുന്നത്‌ എങ്ങനെ? അത്‌ ചെയ്ത്തിന്റെ തകരാറ്‌ . അല്ലേ?
ജപ്പാനിലെ പതിനായിരം പേരുടെ കണ്ണു പോയതു കൊണ്ട്‌ നാം ആധുനികശാസ്ത്രത്തെ അല്ലല്ലൊ കുറ്റം പറയുന്നത്‌?

6:26 PM  
Blogger ഹാവൂ said...

Sirji, That was a bad example you gave about debate ! Nobody would come forward for such debates too !! ഒരു പിതാവ്, ഒരു അധ്യാപകന്‍, ഒരു പോലീസ് ...there are many fathers in this world ! നിങ്ങളും ഒരു പിതാവ് ആണെന്ന് വിശ്വസിക്കുന്നു. എന്റെ/നിന്റെ/അവന്റെ ഒരു പിതാവ് എന്നു പറഞ്ഞാല്‍ ഈ ഉദാഹരണം ശരിയാകുമായിരുന്നു. It was a poor joke and example !! Again this kind of writing tarnishes the image of this blog title !

All the best !

4:15 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

" ചക്കരക്കൊല്ലി തിന്നിട്ട് പഞ്ചാര വായിലിട്ടാല്‍ മധുരം അറിയില്ല എന്ന നിരീക്ഷണം പ്രസിദ്ധം. എന്നു കരുതി ഡയബറ്റീസിനുള്ള ബെസ്റ്റ് മരുന്നാണതെന്നു കരുതി പിന്നാമ്പുറത്ത് അതു നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് ഞങ്ങളുടെ പഴയ കെമിസ്ട്രി അധ്യാപകന്‍ പറഞ്ഞത്: : this was the sentence The apt word would have been "വ്യക്തിയോട്‌", അല്ലെങ്കില്‍ ആളോട്‌, പിതാവിനോട്‌ എന്നല്ല , if you are not meaning your father. If you are meaning somebody elses father then that reference also is needed.
OK?

5:42 PM  
Blogger ഹാവൂ said...

സര്‍ജീ, സുരേഷ് ഗോപി സ്റ്റൈലില്‍ ഒരു അലക്ക് ...കലക്കി.. സംസ്കൃതം പഠിച്ചു മലയാളം മറന്നതാണോ?
" ചക്കരക്കൊല്ലി തിന്നിട്ട് പഞ്ചാര വായിലിട്ടാല്‍ മധുരം അറിയില്ല എന്ന നിരീക്ഷണം പ്രസിദ്ധം. എന്നു കരുതി ഡയബറ്റീസിനുള്ള ബെസ്റ്റ് മരുന്നാണതെന്നു കരുതി പിന്നാമ്പുറത്ത് അതു നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് ഞങ്ങളുടെ പഴയ കെമിസ്ട്രി അധ്യാപകന്‍ പറഞ്ഞത്:“ ..ഈ പ്രയോഗത്തില്‍ ആരെങ്കിലും തെറ്റ് കാണുമെന്ന് തോന്നുന്നില്ല. സയന്‍സ് ആണെങ്കിലും ഒരു കഥ പറയുന്ന ലാഘവത്തോടെയല്ലേ സൂരജ് നമ്മെ പഠിപ്പിക്കുന്നത്...Wonderful !

11:33 PM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹാവൂ,
"..ഈ പ്രയോഗത്തില്‍ ആരെങ്കിലും തെറ്റ് കാണുമെന്ന് തോന്നുന്നില്ല."

അതില്‍ തെറ്റില്ല എന്നു പറയുമ്പോഴാണ്‌ കുഴപ്പം.

5:31 AM  
Blogger ഹാവൂ said...

Kuzhappam is in the way you interpret it. നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് : ennaal generic aanu. Not specific to somebody's father !

Enthaa maashe ingane ?

10:34 AM  
Blogger ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ഹാവൂ,അഗ്നി തണുപ്പുള്ളതാണെന്ന്‌ നിങ്ങള്‍ ഒരു നൂറു പ്രാവശ്യം പറഞ്ഞാലും അത്‌ തണുപ്പുള്ളതാകില്ല

10:20 PM  
Blogger ഹാവൂ said...

അഗ്നി തണുപ്പുള്ളതല്ലാതതുകൊണ്ട് നിങ്ങള്‍ പറഞ്ഞതു ശരിയാണെന്നുള്ള വാദമാണെങ്കില്‍, താങ്കളുടെ തര്‍ക്കത്തിന്റെ രീതി വ്യക്തമായി..!

12:22 AM  

Post a Comment

<< Home