Monday, January 21, 2008

comment

ശ്രീ സുമേഷിന്റെ പോസ്റ്റില്‍ ഡങ്കിപനിയുടെ പൂര്‍ണ്ണ ചികില്‍സയായിട്ടാണോ പപ്പായ ഇലയുടെ നീര്‌ പറഞ്ഞത്‌? ഞാന്‍ മനസിലാക്കിയടത്തോളം താല്‍ക്കാലികമായി ഉണ്ടായ platelet count കുറവിനെ നികത്തുവാന്‍ അതുപകരിച്ചു എന്നു മാത്രമാണ്‌ അതിന്റെ സന്ദേശം. അത്‌ ശരിയാണോ തെറ്റാണോ എന്നു ആധികാരികമായി പറയുവാന്‍ ഞാന്‍ ആളല്ല. അതിനെ കുറിച്ച്‌ വേണ്ടത്ര പഠനങ്ങള്‍ നടത്താതെ അങ്ങനെ ഒരു തീരുമാനത്തിലെത്തുവാനും ബുദ്ധിമുട്ടാണ്‌ - പക്ഷെ അതില്‍ ആന പറക്കുന്നതു പോലെ ഉള്ള അസ്വാഭാവികത ഉണ്ടെന്നു സമ്മതിക്കുവാന്‍ എന്റെ സാമാന്യബുദ്ധിയും സമ്മതിക്കുന്നില്ല. അതുകൊണ്ട്‌ അതിനെ കുറിച്ച്‌ സാധിക്കുമെങ്കില്‍ കൂടുതല്‍ പഠനം നടത്തുകയായിരിക്കും എതിരഭിപ്രായം പറയുന്നതിന്‌ മുമ്പ്‌ വേണ്ടത്‌ എന്ന്‌ എന്റെ അഭിപ്രായം.

അതേപോലെ insulin ഉം ഡയബെറ്റിസ്‌ മെലിറ്റസ്‌ ന്റെ പൂര്‍ണ്ണ ചികില്‍സ അല്ലാതിരുന്നിട്ടും അതിനെ നാം വിലമതിക്കുന്നല്ലൊ എന്നല്ലെ ഞാന്‍ പറഞ്ഞത്‌? അല്ലാതെ മേല്‍പറഞ്ഞ അവസ്ഥകളില്‍ Saline കൊടുക്കേണ്ട , ഇന്‍സുലിന്‍ മാത്രം മതി എന്നൊരര്‍ത്ഥം എന്റെ വാക്കുകളില്‍ ഉണ്ടായിരുന്നൊ?

പാരമ്പര്യവാദത്തെ കുറിച്ച്‌ അല്‍പം.

എന്റെ ചെറുപ്പകാലത്ത്‌ അനുഭവമാണ്‌ - പരമ്പരാഗതചികില്‍സയില്‍ തലമുറകളായി വിഷചികില്‍സ, മഞ്ഞപിത്തചികില്‍സ ഇവ ഞങ്ങളുടെ കുടുംബത്തില്‍ ഉണ്ടായിരുന്നു. അതൊന്നും ഒരു നയാപൈസ പോലും (യാതൊരു വസ്തുക്കളും) ദക്ഷിണയായി പോലും വാങ്ങികൊണ്ടായിരുന്നില്ല. മഞ്ഞപിത്തത്തിന്‌ മരുന്നു കഴിക്കുവാന്‍ വരുന്ന രോഗികള്‍ക്കു വണ്ടി മരുന്ന്‌ തയ്യാര്‍ ചെയ്യാന്‍ എന്റെ അമ്മ കാലത്ത്‌ നാലുമണിക്ക്‌ മുതല്‍ തുടങ്ങുന്നതും, അതിനൊപ്പം കൊടുക്കുന്ന പശുവിന്‍ പാല്‍ ഞങ്ങളുടെ പശുവിന്റെ തന്നെ കറന്നു നല്‍കുന്നതും എല്ലാം വെറും ധര്‍മ്മമായിതന്നെ ആയിരുന്നു. (ഇന്ന്‌ എല്ലായിടത്തും നടക്കുന്നത്‌ അങ്ങനെ ആണെന്നൊന്നും ഇതിനര്‍ത്ഥമില്ല കേട്ടൊ)

രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്‌ എന്റെ മകന്‍ മഞ്ഞപിത്തം വന്ന്‌ പനിപ്പിടിച്ച്‌ ചര്‍ദ്ദിച്ച്‌ കിടന്നപ്പോള്‍, കൂട്ടുകാര്‍ അടുത്തുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. വിവരം എന്നെ ഫോണില്‍ അറിയിച്ചപ്പോള്‍ , അവനെ അവിടെ ഒന്നും തന്നെ ചെയ്യാതെ അമ്മയുടെ അടുത്തെത്തിക്കുവാന്‍ പറയുവാന്‍ എനിക്കു രണ്ടാമതൊന്നാലോചിക്കേണ്ടി വന്നില്ല.

രക്തപരിശോധന, മൂത്രപരിശോധന, i/v drip തുടങ്ങി വേണമെങ്കില്‍ കുറെ ആയിരം രൂപ പൊടിക്കുവാന്‍ ഒരു നല്ല സാധ്യത കളഞ്ഞുകുളിച്ചു.(ഞാന്‍ ജോലി ചെയ്തിരുന്ന ആശുപത്രികളില്‍ betnesol- steroid white-wash വരെ ചെയ്യുന്നത്‌ കണ്ടിട്ടുള്ളവനാണ്‌ - എന്നിട്ട്‌ വലിയ വായില്‍ പറയും - supportive therapy എന്ന്‌- steroid glucose drip )ല്‍ ഇട്ടു അങ്ങു കേറ്റിയാല്‍ അടുത്ത ഫിവസം തന്നെ കണ്ണിന്റെ നിറമൊക്കെ Normal ആകും - പാവം രോഗി വിചാരിക്കും രോഗം മാറി എന്ന്‌ അതിനാണ്‌ steroid white-wash എന്ന പേര്‍, ചെയ്യുവാന്‍ പാടില്ലാത്തവയുടെ ലിസ്റ്റില്‍ പെട്ടത്‌

വിഷചികില്‍സ എന്നെയും പഠിപ്പിക്കുവാന്‍ അമ്മ കുറെ ശ്രമിച്ചതാണ്‌. അതിന്റെ കഥ ഒരല്‍പം അന്ധവിശ്വാസമായി നിങ്ങള്‍ക്കു തോന്നിയേക്കം. ഏതായാലും എഴുതി തുടങ്ങിയില്ലെ അതും കൂടി പറയാം.

അമ്മയുടെ അടുത്ത്‌ ധാരാളം പേര്‍ വിഷചികില്‍സക്കെത്തുമായിരുന്നു. അവരില്‍ ചിലര്‍ക്കൊക്കെ മരുന്നു കൊടുക്കും ചിലര്‍ക്ക്‌ വെള്ളം ജപിച്ചൊഴിക്കും, മറ്റു ചിലരോട്‌ മേപ്പള്ളികുറ്റിയില്‍ പൊയ്ക്കൊള്ളുവാന്‍ പറയും- അടുത്തുള്ള വിഷചികില്‍സ ആശുപത്രി അതായിരുന്നു. ഒരാള്‍ക്കു പോലും എന്തെങ്കിലും അനിഷ്ടം സംഭവിച്ചതായി ഞങ്ങളുടെ അറിവിലില്ല. ഈ മെപ്പള്ളികുറ്റിയില്‍ കൊണ്ടുപോകുവാന്‍ പറയുന്നവരെ അമ്മ തെരഞ്ഞെടുക്കുന്നതല്ല - അവര്‍ വരുമ്പൊഴേ , അല്ലെങ്കില്‍ അവരുടെ വിവരം പറയുവാന്‍ വരുന്നവര്‍ പറഞ്ഞു തുടങ്ങുമ്പോഴേ പറയും. അതിന്‌ ദൂതലക്ഷണം പഠിക്കണം എന്നു പറഞ്ഞ്‌ എന്നെ പഠിപ്പിക്കുവാന്‍ ശ്രമിച്ചതാണ്‌ പക്ഷെ നടന്നില്ല.

ദൂതലക്ഷണം കൊണ്ടു തന്നെ മനസിലാകുമത്രെ വിഷമുണ്ടോ ഇല്ലയോ എന്ന്‌. ഇതില്‍ അത്ര കാര്യമുണ്ടോ ഇല്ലയോ എന്നു നിശ്ചയിക്കുവാന്‍ എനിക്കും ആയില്ല- കാരണം ഒന്ന്‌ ചെറുപ്പം മുതലുള്ള അനുഭവം കണ്മുന്നില്‍ കാണുന്നത്‌, പക്ഷെ രണ്ടാമത്‌ എനിക്ക്‌ അത്‌ എന്തു കൊണ്ടു മനസ്സിലാക്കുവാന്‍ സാധിക്കുന്നില്ല എന്നത്‌.പക്ഷെ ഇതിനൊരുത്തരം കുറെ മുമ്പ്‌ ലഭിച്ചു.

ഒരു ദിവസം അമ്മ, തന്റെ അടുത്തു വന്ന ഒരു രോഗിയേ പറഞ്ഞു വിടുന്നത്‌ കണ്ടു, ആ രോഗിക്ക്‌ വിഷബാധയേറ്റതായി എനിക്കു തോന്നിയില്ല. രോഗി പോയിക്കഴിഞ്ഞപ്പോള്‍ ഞാന്‍ അമ്മയോട്‌ ചോദിച്ചു അയാളെ എന്തിനാണ്‌ പറഞ്ഞുവിട്ടത്‌ എന്ന്‌. അമ്മയുടെ വാക്കുകള്‍ ഇപ്രകാരമായിരുന്നു " മോനേ അതെനിക്കിപ്പോള്‍ മനസിലാകുന്നില്ല. ഞാന്‍ ഇനിമേലില്‍ വിഷചികില്‍സ നടത്തുകയില്ല" എന്ന്‌ അമ്മ പലപ്പോഴും പറയുമായിരുനു - ജീവിതച്ചിട്ട വേണം എന്ന്‌. പരിഷ്കാരത്തിന്റെയും പുരോഗമനത്തിന്റെയും ഭാഗമായി ഞങ്ങളുടെയും ജീവിതരീതികള്‍ മാറിയ കാലമായിരുനു അത്‌. എന്തോ ഇതിനൊന്നും എനിക്കു വിശദീകരണങ്ങളില്ല. നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ എന്നെ "അന്ധവിശ്വാസി " എന്നൊരു നൂറു വട്ടം വിളിച്ചുകൊള്ളൂ. ഇക്കാര്യത്തില്‍ അതുകേട്ടാലും എനിക്കൊന്നുമില്ല.

ഈ രണ്ടു മനസ്ഥിതികളും കണ്ടിട്ടുള്ള എന്നെ പോലെ ഉള്ളവര്‍ക്ക്‌ പാരമ്പര്യത്തിന്‌ വിലമതിക്കാനാവാത്ത മൂല്യങ്ങളുണ്ട്‌. ആ മൂല്യങ്ങളെ ആണ്‌ ചില അധമന്മാര്‍ കച്ചവടച്ചരക്കാക്കി മുതലെടുക്കുന്നത്‌ എന്നു കാണുമ്പോള്‍ ദുഃഖവുമുണ്ട്‌.

മരുന്നുകള്‍ സൂരജ്‌ ചോദിച്ചല്ലൊ. അവയൊക്കെ ഉപയോഗിക്കുനതിനും ഇതുപോലെ വല്ല ജീവിതച്ചിട്ട ബന്ധം ഉണ്ടോ എന്നൊന്നും എന്നോടു ചോദിക്കല്ലേ.അവസ്ഥാനുസരണം ചുക്ക്‌, ജീരകം, മഞ്ഞള്‍, വെളുത്ത ആവണക്കില, പശുവിന്‍ പാല്‍, പീച്ചത്തിന്റെ മജ്ജ ഇവയൊക്കെ അമ്മ ഉപയോഗിക്കാറുണ്ട്‌.

Sunday, January 20, 2008

ഒറ്റമൂലികളെ കുറിച്ചു്

ഒറ്റമൂലികളെ കുറിച്ചുള്ള പോസ്റ്റ്‌ കണ്ടു
അതിന്

ഡോ.സൂരജിന്റെ മറുപടിയും
കണ്ടു.
ഇനി ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത്‌ ഒരു അടിയാകും എന്നു വിചാരിക്കേണ്ട. ഒരു സമന്വയം സമൂഹത്തിന്‌ ഗുണകരമാകുമോ എന്ന രീതിയില്‍ ചിന്തിക്കുവാന്‍ തോന്നി. അതിനു ചിലകാര്യങ്ങള്‍.

1. ഡോ സൂരജ്‌ പറഞ്ഞതിലെ ഒരു വാചകം - ഇന്നത്തെ automated investigation Reports തെറ്റുകള്‍ അസാധാരണമല്ല എന്നത്‌ ശ്രദ്ധിച്ചോ?അതു കഴിഞ്ഞ്‌ തിരുവന്തപുരത്തെ ഔ ആശുപത്രിയില്‍ platelet transfusion വഴി കാശുണ്ടായ കണക്കും സൂചിപ്പിച്ചത്‌ ശ്രദ്ധിച്ചോ?

"* * പല അവസരത്തിലും ഈ ഒരു മാര്‍ജിന്‍ മുതലെടുത്ത് വന്‍ കിട ആശുപത്രികള്‍ ആവശ്യത്തിനും അനാവശ്യത്തിനും പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ നിര്‍ദ്ദേശിക്കാറുണ്ട് എന്നതും ഒരു സത്യമാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ആശുപത്രി 2005ലെ ഡെങ്കിപ്പനിക്കാലത്ത് പ്ലേറ്റ്ലെറ്റ് ട്രാന്‍സ്ഫ്യൂഷന്‍ വഴിയുണ്ടാക്കിയ കാശുമാത്രം മതി അവരുടെ ബ്ലഡ് സെപ്പറെറ്ററുടെ മുതല്‍മുടക്ക് വസൂലാവാന്‍ !"

അപ്പോള്‍ ഇങ്ങനെ തെറ്റാവുന്നതാണ്‌ automated Investigation എന്ന്‌ ഇവര്‍ ഇതുപോലൊരു വേദിയിലല്ലാതെ സമ്മതിക്കുന്നുണ്ടോ?അതോ അതിനു പകരം ആ തെറ്റുകള്‍ തങ്ങള്‍ക്ക്‌ എങ്ങനെ വരുമാനമര്‍ഗ്ഗമാക്കാം എന്നല്ലെ നോക്കുന്നത്‌?അങ്ങനെ ആണെങ്കില്‍ ഇതുപോലൊരു സാദ്ധ്യത എവിടെ നിന്നെങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ ഡോ സൂരജിനെ പോലെ ഉള്ളവര്‍ അതിനെ വളരെ ശ്രദ്ധയോടു കൂടി പഠിച്ച്‌, അതില്‍ വസ്തുത ഉണ്ടെങ്കില്‍ അതെങ്ങിനെ മാനവരശിക്ക്‌ ഉപകാരപ്രദമാക്കാം എന്നറിയാനല്ലേ ശ്രമിക്കേണ്ടത്‌?

ഞാന്‍ മുമ്പ്‌ രണ്ടു രോഗികളുടെ വിവരണങ്ങള്‍ തന്നതും ഇതേപോലെ തന്നെ ആലോചിക്കുക. അവര്‍ എനിക്കു വേണ്ടപെട്ടവര്‍ ആയിരുന്നതു കൊണ്ട്‌, അവിടെ പറയുന്ന വിവരങ്ങള്‍ എന്നോട്‌ ഫോണില്‍ അറിയിച്ചു തന്നു. അതിനു സൗകര്യമില്ലാത്ത ഒരു സാധു ആണെങ്കില്‍ അവര്‍ക്കെന്തായിരിക്കും സംഭവിക്കുമായിരികുക? ആവശ്യമില്ലാത്ത ചികില്‍സകള്‍ക്ക്‌ അവര്‍ വശംവദരാകുമായിരുന്നില്ലേ? അതില്‍ അവര്‍ക്ക്‌ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അന്നേരം ആരുത്തരം പറയും?

അപ്പോള്‍ ഇതുപോലെ ഉള്ള എന്തെങ്കിലുമൊക്കെ വിവരങ്ങള്‍ ആരെങ്കിലും വെളിപ്പെടുത്തുമ്പോള്‍ അത്‌ പുതിയ തലമുറ വേണ്ട ഗൗരവത്തോടെ നോക്കിക്കാണണം എന്നാണ്‌ എനിക്കു പറയുവാനുള്ളത്‌.

platelet synthesis ന്റെ നീണ്ട വഴിയില്‍ എവിടെയാണ്‌ തകരാറ്‌, എന്നറിയാത്തതും, പറഞ്ഞ മരുന്ന്‌ ഏതു ഭാഗത്താണ്‌ പ്രവര്‍ത്തിക്കുന്നത്‌ എന്നറിയാത്തതും ആ മരുന്നിന്റെ ഉപയോഗം നിഷ്ഫലമാണെന്നു വാദിക്കുവാന്‍ മതിയായ കാരണങ്ങളല്ല.

മുന്‍പൊക്കെ വളരെ ചെറിയ പ്രായത്തില്‍ മരിച്ചു പോയിരുന്ന രോഗികളുടെ ആയുഷ്കാലം നീട്ടിക്കൊടുക്കുവാന്‍ സഹായിക്കുന്ന Insulin ഒരു ഒറ്റമൂലിയുടെ രൂപത്തിലല്ലെ Diabetes Mellitus രോഗികളില്‍ പ്രവര്‍ത്തിക്കുന്നത്‌? അതിനര്‍ത്ഥം ആ രോഗം മുഴുവന്‍ ഇന്‍സുലിന്‍ സുഖപ്പെടുത്തുന്നു എന്നല്ലല്ലൊ.നമുക്കിന്നും ആ രോഗത്തിനെ പറ്റി വേണ്ടത്ര അറിവൊട്ടില്ല താനും. nephropathy, Neuropathy, Retinopathy, തുടങ്ങി അനേകമനേകം പതികളെല്ലാം മറനീക്കി പുറത്തുവന്നതും insulin ന്റെ സാമര്‍ത്ഥ്യം കാരണം ജീവന്‍ നീട്ടിക്കിട്ടിയതുകൊണ്ടല്ലേ? പക്ഷെ ഇവ വന്നതുകൊണ്ട്‌ നാം ഇന്‍സുലിന്റെ മാഹാത്മ്യം കുറച്ചു കാണുന്നുണ്ടോ?

അതല്ലെങ്കില്‍ മലേറിയ ഉദാഹരണം എടുക്കാം. പലതരം മലേറിയകളില്‍ ലക്ഷണസമൂഹങ്ങള്‍ പോലും വ്യത്യസ്തമാകുന്നില്ലേ. പക്ഷേ കൊടുക്കുന്ന മരുന്നോ? അടിസ്ഥാനകാരണത്തെ അടക്കുവാന്‍ സാധിക്കുന്ന ഒരു ഘടകം ഉണ്ടെങ്കില്‍ രോഗം മാറും എന്നല്ലേ മനസ്സിലാക്കേണ്ടത്‌?

എന്നതുപോലെ മേല്‍പറഞ്ഞ പപ്പായ ഇലനീരില്‍ അതിനുതകുന്ന ഏതെങ്കിലും ഒരു വസ്തു ഉണ്ടെങ്കില്‍ അതിനെ കൂടുതല്‍ പ്രയോജനപ്രദമായി എങ്ങനെ ഉപയോഗികാം എന്ന്‌ പരിശോധിക്കുവാനല്ലെ യുവതലമുറ ശ്രമിക്കേണ്ടത്‌?

2. ഒറ്റമൂലികളെന്ന സങ്കല്‍പം. ഏതെങ്കിലും ഒരു മരുന്നു കൊടുത്ത്‌ ഏതെങ്കിലും ഒരു പ്രത്യേക രോഗം ആരിലായാലും ചികില്‍സിച്ചുമാറ്റാം എന്ന്‌ ആയുര്‍വേദം പറയുന്നില്ല - അത്‌ സാധിക്കില്ല എന്ന്‌ പറയുന്നുമുണ്ട്‌- കാരണം ഓരോരുത്തരിലും ഉണ്ടാകുന്ന രോഗങ്ങള്‍ വ്യത്യസ്തങ്ങളാണ്‌ - ഓരോരുത്തരിലുമുണ്ടാകുന്ന രോഗങ്ങള്‍ unique അയിരിക്കും അവയെ സാമാന്യവല്‍ക്കരിക്കുവാന്‍ സാധിക്കില്ല എന്ന്‌ ആയുര്‍വേദശാസ്ത്രം.

എന്നാല്‍ മഞ്ഞപ്പിത്തം പോലെയുള്ള അവസ്ഥകള്‍ എങ്ങനെ ചികില്‍സിക്കുന്നു എന്നു നോക്കുക-

(Ref Surgical Jaundice അതായത്‌ പിത്തനാളിയിലുണ്ടാകുന്ന തടസ്സം - )

"തിലപിഷ്ടനിഭം യസ്തു കാമിലാവാന്‍ സൃജേന്മലം
കഹരുദ്ധപഥം തസ്യ പിത്തം കഫഹരൈര്‍ജയേത്‌ "

എന്നൊരു ശ്ലോകമുണ്ട്‌എള്ളരച്ച നിറത്തില്‍ മലം കണ്ടാല്‍ ആ കാമിലാരോഗിയുടെ പിത്തമൊഴുകുന്ന വഴി കഫത്താല്‍ തടയപ്പെട്ടതാണെന്നു കണ്ട്‌ അതിന്‌ കഹഹരമായ ചികില്‍സനല്‍കണം എന്നാണ്‌ ആ വരികളുടെ അര്‍ത്ഥം.സാധാരണ മലത്തിന്‌ മഞ്ഞ നിറം വരുന്നത്‌ പിത്തത്തിന്റെ പ്രവര്‍ത്തനം കൊണ്ടാണ്‌. ആ നിറം മാറുന്നു വെളുത്തനിറത്തില്‍ മലം പോകുന്നു- Obstructive Jaundice ല്‍.എന്നാല്‍ ഈ നിറഭേദം Infective hepatitis ന്റെ Intrahepatic Obstructive phase ലും ഉണ്ടകും.

അപ്പോള്‍ ഇതിനൊക്കെ ഏതൊക്കെ സമയത്ത്‌ ഏതൊക്കെ ചികില്‍സ വേണം എന്ന്‌ വിശദമായി തന്നെ പറയുന്നുണ്ട്‌ ആയുര്‍വേദം.പക്ഷെ സാധാരണ കാണുന്ന viral Hepatitis ആദ്യം തന്നെ ആശുപത്രി പരിശോധന നടത്തി, അത്‌ viral Hepatitis ആണ്‌ എന്ന്‌ ഉറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീട്‌ ചികില്‍സ ആവശ്യമില്ല എന്ന രീതിയില്‍ ഒരു പ്രസ്താവന ഡോ സൂരജ്‌ എഴുതിക്കണ്ടു - അത്‌ ചികില്‍സ ഇല്ലാതെ തന്നെ ഭേദമാകുന്നതാണ്‌ എന്ന്‌.ഇതില്‍ എനിക്കൊരു അഭിപ്രായവ്യത്യാസം ഉണ്ട്‌. ഏതാണ്‌ 27- 28 mg/dl Serum Total bilirubin ഉള്ള രോഗികളും ഒരാഴ്ച കൊണ്ട്‌ Normal ആകുന്നത്‌ അന്നുഭവമാണ്‌. അത്രയും വേഗത്തില്‍ ഭേദപ്പെടും എങ്കില്‍ അതിന്‌ ഒരു ഫലവുമില്ല എന്നു തീരുമാനിക്കുന്നത്‌ ബുദ്ധിമോശമാണ്‌ഈ എഴുതിയതിനെ positive ആയികാണും എന്ന പ്രതീക്ഷയോടെ

Friday, December 28, 2007

reply to previous comment

സൂരജ് said...
രക്തവഹസ്രോതസ്സിന്റെ കാര്യത്തില്‍ ഇങ്ങനൊരു മറുപടി ആദ്യമേ പ്രതീക്ഷിച്ചിരുന്നു. മൂലം കരളും പ്ലീഹയുമായതു കൊണ്ട് മാഷ് ഹീമോഗ്ലൊബിന്റെയും രക്ത കോശങ്ങളുടെയും disintegration pathway കൊണ്ട് വ്യാഖ്യാനിച്ചു. പക്ഷേ രക്തവഹസ്രോതസ്സിന്റെ മൂലം മജ്ജ എന്നയിരുന്നു പറഞ്ഞിരുന്നതെങ്കിലോ ? മാഷ് disintegration pathway മാറ്റി synthetic pathway ആക്കുമായിരുന്നോ ? ;)

ശരി, എന്നാലും പിന്നെയും ബാക്കിയുണ്ടല്ലോ രസവഹ സ്രോതസ്സും മേദാവഹസ്രോതസ്സുമൊക്കെ ?

മേദസ്സ് എന്നത് സാധാരണ വ്യവഹാരത്തില്‍ ഉദ്ദേശിക്കുന്ന “fat“ ആണോ ? എങ്കില്‍ അതിന്റെ മൂലം വൃക്കയാകുന്നത് ?
രസം എന്നത് ആഹാര സാരമായ എന്തും ആകട്ടെ, അതിന്റെ മൂലം ഹൃദയമായത് ?

തവള പറക്കാന്‍ വെമ്പുന്നു.... :)


ഈ കമന്റ്‌ കാണുവാന്‍ വൈകി.

അപ്പോള്‍ സൂരജിന്റെ വാദങ്ങളേ പറ്റി ചില കാര്യങ്ങള്‍ പറയേണ്ടി വരുന്നു.

1. സൂരജ്‌ എന്റെ യോഗ്യത പരീക്ഷിക്കുകയാണോ? അതോ ആയുര്‍വേദത്തെ അറിയുവാന്‍ ശ്രമിക്കുകയാണോ?

"ഈ ഒരുത്തരം പ്രതീക്ഷിച്ചിരുന്നു" എന്ന വാക്കുകള്‍ കൊണ്ട്‌ മറ്റ്‌ എന്താണുദ്ദേശിക്കുന്നത്‌?
ഉത്തരം അറിയാമായിരുന്നിട്ടും അത്‌ എനിക്കറിയാമോ എന്നാണോ?

മജ്ജ ആയിരുന്നു മൂലം എന്നു പറഞ്ഞിരുന്നെങ്കില്‍ ഹീമോഗ്ലോബിന്‍ സിന്തെറ്റിക്‌ പാത്‌വേ പറയുമായിരുന്നോ? എന്ന ചോദ്യം എവിടെ നിന്നും വരുന്നു? അവര്‍ തലമുടി ആണ്‌ മൂലം എന്നു പറഞ്ഞില്ലല്ലൊ. നഖം ആണെന്നോ തല ആണെന്നോ ഒന്നും പറഞ്ഞില്ലല്ലൊ. അപ്പോള്‍ എവിടം വരെ ഈ "എങ്കില്‍" താങ്കള്‍ കൊണ്ടു പോകും?

പിന്നെ ഞാന്‍ ചരകനെ പോലെയോ സുശ്രുതനേ പോലെയോ അറിവുള്ളവനാണെന്നോ, അഥവാ അവരെക്കാള്‍ മഹാനാണെന്നോ ഒന്നും ആണെന്ന്‌ ഒരിടത്തും അവകാശപ്പെട്ടതായി തോന്നുന്നില്ല. മറിച്ച്‌ ആയുര്‍വേദത്തില്‍ എന്തൊക്കെയോ ഉണ്ട്‌ എന്നു മനസ്സിലായി എന്ന്‌ മാത്രം തുറന്നു സമ്മതിച്ചിട്ടും ഉണ്ട്‌.

ആ ഞാന്‍ ആയുര്‍വേദം മുഴുവന്‍ വിശദീകരിക്കണം എന്നു പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല.

ആയുര്‍വേദം മനസ്സിലാകണം എങ്കില്‍ ആയുര്‍വേദത്തെ അതിന്റെ രീതിയില്‍ കാണണം എന്നു മുമ്പു ഞാന്‍ പറഞ്ഞതും ഓര്‍ക്കുക.

2. മെര്‍ക്കുറി (രസം) ചായില്ല്യത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു സമ്പ്രദായം ഞാന്‍ മുമ്പ്‌

ഒരു പോസ്റ്റില്‍ എഴിതിയിരുന്നു.

അത്‌ ആര്‍ക്കും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്നതും ആണ്‌.
cinnabar എന്ന വസ്തുവില്‍ നിന്നും രസം ആധുനിക രീതിയില്‍ വേര്‍തിരിക്കുന്നു.
എന്നാല്‍ ആധുനികര്‍ ഇതു മനസ്സിലാക്കുന്നതിനും യുഗങ്ങള്‍ക്കു മുമ്പ്‌ ഈ വസ്തുവില്‍ രസം ണ്ട്‌ എന്നും അതിനെ വെറ്റിലനീരും മഞ്ഞളും ഉപയോഗിച്ച്‌ ശുദ്ധം,ആയി വേര്‍തിരിച്ചെടുക്കാം എന്നും ആയുര്‍വേദാചാര്യന്മാര്‍ കണ്ടെത്തി.

ആ രീതി ആധുനികര്‍ പറയുന്നതു പോലെ അല്ലാത്തതിനാല്‍ ആയുവേദക്കാര്‍ പറയുന്നത്‌ അസംബന്ധം ആണ്‌ എന്നു സൂരജിനു തോന്നുന്നുണ്ടോ? അഥവാ രസം അങ്ങനെ വേര്‍തിരിയില്ല എന്നു തോന്നുന്നുണ്ടോ?

രസം മാത്രമല്ല രസതന്ത്രത്തില്‍ പറയുന്ന പല തരം ലോഹങ്ങളും, മറ്റു രാസവസ്തുക്കളും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്‌. അതിനൊന്നും ആധുനിക ശാസ്ത്രത്തിന്റെ യാതൊരു സഹായവും അവര്‍ ഉപയോഗിക്കുന്നും ഇല്ല - ഇപ്പ്പ്പോഴും.

3. അതിനാല്‍ ആയുര്‍വേദം മനസ്സിലാക്കണം എന്നാണ്‌ ഉദ്ദേശം എന്നു വിളിച്ചു പറഞ്ഞാല്‍ മാത്രം പോരാ അതിനുള്ള മനസ്ഥിതി കൂടി വേണം

and you have to learn to UNLEARN, to learn

Best of luck

Wednesday, December 26, 2007

വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം

ഈ സീരീസില്‍ ഇതവസാനത്തേത്‌.
കാരണം വെട്ടുപോത്തുകളോട്‌ വേദമോതിയിട്ട്‌ കാര്യമില്ല അതു തന്നെ.

1. ഈ വര്‍ഷം ആദ്യം Amritha institute of Medical Sciences, Edappally, Kochi യില്‍ തലവേദന, രണ്ടു കാലിനും പെരുപ്പ്‌, ചെറിയതോതിലുള്ള പനി എന്നിവയുമായി present ചെയ്ത ഒരു 43കാരി. പരിശോധനയില്‍ Spina bifida Occulta with a congenital scar at the small of the back, with fluid oozing from the middle of the scar. CT Scan and MRI കഴിഞ്ഞ്‌ രോഗിയോട്‌ neurosurgeon അഡ്‌മിറ്റ്‌ ആകണം , operation വേണം എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു.
ഫോണില്‍ ഞാന്‍ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹം അതുതന്നെ എന്നോടും പറഞ്ഞു. പഴയ adhesions കാണും , അവ റിലീസ്‌ ചെയ്യണം എന്നാലേ neuroLogical signs ശരിയാകൂ.
prognosis- the patient asked - that cannot be predicted - there is always a fear of paraplegia developing, as also there is chance of meningitis

ആ രോഗി ഇപ്പ്പ്പോള്‍ സുഖമായിരിക്കുന്നു. ഓപറേഷനും ഒന്നും ചെയ്തില്ല.
ഞങ്ങള്‍ക്ക്‌ അത്‌ ചികില്‍സിക്കുവാന്‍ മുമ്പു പറഞ്ഞ വാതവും പിത്തവും കഫവും ഒക്കെ ധാരാളമായിരുന്നു.

2. കൊല്ലത്തെ ഒരു കണ്ണുഡോക്‌ടരുടെ അടുത്ത്‌ തലവേദനയും ആയി present ചെയ്ത ഒരു 37 കാരി. പരിശോധനയില്‍ ഇടത്തുകണ്ണിന്‌ Reduced field of vision, pappiloedema ഇവ കണ്ട്‌ Lakeshore Hospital, Ernakulam ലേക്ക്‌ പറഞ്ഞയയ്ക്കപ്പെട്ടു.
പഴയതുപോലെ CT, MRI എല്ലാംചെയ്തു. intracerebral space occupying lesions ഒന്നും ഇല്ല.
Empty sella syndrome എന്നു വിധിയെഴുതി, endocrine studyക്ക്‌ Amritha യിലേക്ക്‌ Refer ചെയ്തു. അതും ചെയ്തു - അതെല്ലാം normal അപ്പോഴേക്കും തലവേദന കൂടികൂടി വരുന്നു.
പക്ഷെ ദൈവാധീനം മരുന്നുകളൊന്നും ഒരിടത്തു നിന്നും നല്‍കിയിരുന്നില്ല.
വീണ്ടും ആദ്യത്തെ കണ്ണു ഡോക്‌ടര്‍ പരിശോധിച്ചു- pappiloedema വലതു വശത്തേക്കും വ്യാപിക്കുന്നു.

ഈ രോഗിയ്ക്കും ചികില്‍സ നിശ്ചയിക്കുവാന്‍ മേല്‍പറഞ്ഞ വാതവും പിത്തവും കഫവും മാത്രം മതിയായിരുന്നു.

ആ രോഗി ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.

ഞാനല്ല കേട്ടോ ഇവരെ ചികില്‍സിച്ചത്‌ - ഞാന്‍ ഇത്ര ദൂരത്തായതു കൊണ്ട്‌ നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനടുത്തേക്ക്‌ ഇവരെ പറഞ്ഞു വിട്ടു . രോഗിയുടെ പരിശോധന എന്നത്‌ കേവലം 45 മിനിറ്റ്‌ നേരം വന്ന കൂടിക്കാഴ്ച്ച. പിന്നീട്‌ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച.

ഇതു മൂന്നു മാസം മുമ്പുള്ള കഥ.

രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്‌--
അല്ലാതെ വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം എന്നല്ല

Labels:

Tuesday, December 25, 2007

മാറ്റമില്ലാതെ എന്തു ശാസ്ത്രം?

കഴിഞ്ഞ മൂന്നു നാലു പോസ്റ്റുകളിലായി തുടര്‍ച്ചയായി വായിക്കണം എന്ന നിര്‍ദ്ദേശത്തോടെ ആയുര്‍വേദത്തിനെ കുറിച്ച്‌ കുറച്ച്‌ വിശദീകരണങ്ങള്‍ നല്‍കി.

"ആയുര്‍വേദത്തില്‍ എന്തൊക്കെയോ സാധ്യതകള്‍ ഉണ്ട്‌ എന്നു മനസ്സിലായി. ആ സാധ്യതകള്‍ തുടര്‍ന്ന്‌ പരീക്ഷിച്ചാല്‍ ഇതിലും വലിയ സാധ്യതകള്‍ ഇനിയും തെളിയുവാന്‍ സാധ്യതകള്‍ ഉണ്ട്‌ എന്നും തോന്നുന്നതു കൊണ്ട്‌ ഇതൊക്കെ പൊതുസമക്ഷം വയ്ക്കുന്നു എന്നേ ഉള്ളു."


പഞ്ചഭൂതസിദ്ധാന്തം, ത്രിദോഷസിദ്ധാന്തം എന്നിവ ആദ്യമായി കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കുന്നതുപോലെ അസംബന്ധമല്ല, അതിലും logical thinking ന്‌ സാധ്യതകളുണ്ട്‌ എനു സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രം കുറച്ച്‌ പരിചിതമായ പദങ്ങള്‍ ആധുനിക ശാസ്ത്രത്തില്‍ നിന്നും ഉദാഹരിച്ചു അല്ലാതെ ഹൈഡ്രജന്‍ ആറ്റമാണ്‌ പഞ്ചഭൂതം എന്നൊന്നും അല്ല ഞാനും ഉദ്ദേശിച്ചത്‌- ആഭാഗങ്ങള്‍ വ്യക്തമാക്കുവാന്‍ വേണ്ടി അണ്‌ absolute truth നെ ആദ്യം പറഞ്ഞതും.

ആയുര്‍വേദതത്വങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള അര്‍ത്ഥങ്ങളൊക്കെത്തന്നെയാണോ പ്രാക്തന ടെക്സ്റ്റുകളില്‍ അവയുടെ രചയിതാക്കളും സംശോധകരും ഉദ്ദേശിച്ചിരുന്നത് എന്ന ചോദ്യം ചോദിക്കുക നിര്‍വാഹമില്ല. കാരണം അതിനുള്ള കൃത്യമായ ഉത്തരം തരാന്‍ ആരും ജീവിച്ചിരിപ്പില്ലല്ലോ. അപ്പോള്‍പിന്നെ വ്യാഖ്യാതാവു പറയുന്നതു കേട്ടിരിക്കാനേ നിര്‍വാഹമുള്ളൂ.


പഞ്ചഭൂതസിദ്ധാന്തം എന്താണെന്നു പഠിക്കുവാന്‍ എന്റെ ലേഖനം മാത്രമല്ല വഴി . അതിനെ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്‌ അവ പഠിച്ചാല്‍ മനസ്സിലാകും. അല്ലാതെ "വ്യാഖ്യാതാവിന്റെ വാക്കുകള്‍" മാത്രം വിഴുങ്ങേണ്ട ആവശ്യമില്ല.

ഞാന്‍ എഴുതിയ ആ നാലു അഞ്ച്‌ വാചകങ്ങള്‍ മാത്രമല്ല പഞ്ചഭൂതസിദ്ധാന്തം അതു വളരെ വിപുലമായ ഒരു ശാസ്ത്രമാണ്‌. അതു നിങ്ങള്‍ പറയുന്നതു പോലെ ("മാറ്റമില്ലാതെ എന്തു ശാസ്ത്രം?") അല്ല മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്‌.
നിങ്ങള്‍ക്ക്‌ ദിവസം തോറും മാറുന്ന ശാസ്ത്രം വേണം എങ്കില്‍ അങ്ങനെ വിശ്വസിച്ചുകൊള്ളുക.

ഒരു കാര്യം വിശദമാക്കുമ്പോള്‍ പല ഉദാഹരണങ്ങളും ഉപയോഗിക്കേണ്ടി വരും. ആ ഉദാഹരണങ്ങള്‍ ആ പക്ഷങ്ങളില്‍ മാത്രമാണ്‌ ഉപയോഗിക്കേണ്ടത്‌. hiccup ന്റെ കാര്യത്തില്‍ ഞാന്‍ എഴുതിയ വാചകം -

Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time.


"this is why this type of hiccup--" എന്ന വാചകത്തിന്റെ അര്‍ത്ഥം എന്താണെന്ന്‌ ആദിയേ ഒരു എട്ടാം ക്ലാസുകാരനോടു ചോദിക്കുക , അതു കഴിഞ്ഞ്‌ മറ്റു പ്രഭാഷണം നടത്തുക- ബാക്കി അനേക തരത്തിലുള്ള hiccup കളും, ഏത്‌ അഗ്നിയും വായുവുമാണ്‌ എന്ന ചോദ്യങ്ങളും മറ്റും.

അപ്പോള്‍ നിങ്ങള്‍ക്ക്‌ ഏതു വാചകത്തിനും നിങ്ങള്‍ക്കു തോന്നുന്ന അര്‍ത്ഥം കല്‍പ്പിക്കാം.

എന്നിട്ട് സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ എന്ന ആമുഖത്തോടെയിട്ട ലേഖനം സംസ്കൃതവും ആംഗലേയവും ചേര്‍ന്ന ഒരവിയലും...അതില്‍ നിന്നു മനസ്സിലായത് ഇത്രയൊക്കെയാണ് മാഷേ

താങ്കള്‍ അതിലെ അവിയലും സാമ്പാറു ഒക്കെ കഴിച്ചു രസിക്കുക
, ഇല്ലെങ്കില്‍ അങ്ങു പുറമേക്കു കളഞ്ഞേക്കുക.


സൂരജേ , താങ്കള്‍ എഴുതിയ ആ മൂന്നാമത്തെ പോസ്റ്റുണ്ടല്ലൊ അതില്‍ തന്നെ വ്യക്തമാണ്‌ താങ്കളുടെ ഉദ്ദേശം , അതില്‍ താങ്കള്‍ ശ്ലോകങ്ങളുടെ അര്‍ത്ഥം നികൃഷ്ടമായ രീതിയില്‍ വ്യഖ്യാനിച്ചതിനെ ഒക്കെ ഞാന്‍ എന്റെ കമന്റുകളില്‍ സൂചിപ്പിച്ചിരുന്നു. അതിനൊന്നും താങ്കളുടെ ഒരു വിശദീകരണവും കണ്ടില്ല. പകരം മുട്ടുന്യായം എന്ന്‌ ഒരു പദവും കൊണ്ടു വരികയാണ്‌. നന്നായി അവസാനം പറഞ്ഞ വാചകം - വായനക്കാര്‍ മനസ്സിലാക്കികൊള്ളും.

ക്‌ഊടുതല്‍ എഴുതുന്നില്ല. ശാസ്ത്രതാല്‍പര്യം മനസ്സിലാകണമെങ്കില്‍ മാതാവ്‌ പിതാവ്‌, ആചാര്യന്‍ എന്നീ മൂന്നു പേരുടെ അനുഗ്രഹം ആവശ്യമാണ്‌ എന്ന്‌ കഠോപനിഷത്‌ പറയുന്നുണ്ട്‌.

Labels:

Friday, December 07, 2007

ചരകം വിമാനസ്ഥാനത്തില്‍

ആഹാ , സന്തോഷം സുകുമാര്‍ജിയും എത്തി അല്ലേ?

നന്നായി.

സുകുമാര്‍ജീ, താങ്കളുടെ ഇഷ്ടപ്പെട്ട വിഷയമല്ലേ യുക്തിവാദം.

അതു വിശദമായി പറഞ്ഞിട്ടുണ്ട്‌ - ചരകം വിമാനസ്ഥാനത്തില്‍. പ്രകൃതിയും പുരുഷനും എന്ന സങ്കല്‍പം സുന്ദരമായി രണ്ടു വശങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്‌. അതുകൊണ്ട്‌ താങ്കളും കൂടി പഠിക്കുക. (ചിലപ്പോള്‍ ഏതെങ്കിലും ഒരു സംസ്കൃത പണ്ഡിതന്റെ സഹായം വേണ്ടി വന്നേക്കും കേട്ടോ- ഇന്നതെ പോലെ കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞവരല്ല)

അതുകഴിഞ്ഞ്‌ സുശ്രുതം ശരീരസ്ഥാനം നോക്കണം, അവിടെ സാംഖ്യ- വൈശേഷികദര്‍ശനങ്ങള്‍ എങ്ങനെ ആണ്‌ ഇതിനെ കാണുന്നത്‌, ചികില്‍സയില്‍ എങ്ങനെ ഒക്കെ ആണ്‌ ഇതിന്‌ ആവശ്യം നേരിടുന്നത്‌ എനു പറയുന്ന ഭാഗം മനസ്സിലാക്കുക,

അതും കഴിഞ്ഞ്‌ ഉത്തരമീമാംസ പഠിക്കുക - അതിന്റെ ഗ്രന്ഥം ശങ്കരാചാര്യരുടെ വ്യാഖ്യാനമുള്ളത്‌ ലഭിക്കും. എന്നിട്ടും ഒന്നും മനസ്സിലായില്ലെങ്കില്‍ ഒക്കെ അങ്ങു വിട്ടേക്കുക, നമുക്ക്‌ അതിനുള്ള യോഗമില്ല എന്നു സമാധാനിക്കുക.


പിന്നെ ഒന്നാം ക്ലാസ്‌ പോലും പഠിക്കാതെ വന്നിട്ട്‌ എന്നെ nuclear physics മൊത്തം ഇങ്ങു പഠിപ്പിച്ചു തന്നേരെ എന്നു പറയുന്ന തരം യുക്തി അങ്ങോട്ടു ദഹിക്കുന്നില്ല.

Wednesday, December 05, 2007

ആയുര്‍വേദചികില്‍സ-പോസ്റ്റു/കമന്റ് യുദ്ധ

Please read these links also - to understand the stupidity of Suraj's words
http://indiaheritage.blogspot.com/2007/11/blog-post_3244.html
http://heritageindia-indiaheritage.blogspot.com/2007/11/blog-post.html
http://heritageindia-indiaheritage.blogspot.com/2007/12/bromhexine.html
http://heritageindia-indiaheritage.blogspot.com/2007/12/blog-post_01.html

http://heritageindia-indiaheritage.blogspot.com/2007/12/blog-post_8629.html
ഡോ സൂരജിന്റെ ലേഖനം കണ്ടു. ആദ്യത്തെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ടാമത്തെ ലേഖനത്തിലുള്ള തിരുത്തലുകളോടു കൂടി നിലനില്‍ക്കെ തന്നെ സമാപിപ്പിക്കുന്നു എന്നാണ്‌ എനിക്കു മനസിലായത്‌.


1. ഞാന്‍ പറഞ്ഞതു പോലെ ഉള്ള വ്യാഖ്യാനങ്ങള്‍ ഒന്നും അദ്ദേഹം നോക്കിയ പുസ്തകങ്ങളില്‍ കണ്ടില്ല, അതിലെല്ലാം പദാനുപദ വ്യാഖ്യാനങ്ങളായിരുന്നു.

" പണിക്കര്‍ സാര്‍ ഉദാഹരിച്ചുകൊണ്ടിരിക്കുന്നതു പോലുള്ള ബഹു-അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ആ ടെക്സ്റ്റുകളില്‍ കണ്ടില്ല. (എന്റെ വിവരക്കേട് ). അവയില്‍ പദാനുപദ തര്‍ജ്ജമയായിരുന്നു കൂടുതലും. ചിലയിടത്തു മാത്രം മറ്റു ഗ്രന്ഥങ്ങളുമായി ചില “ക്രോസ് റെഫറന്‍സുകളും”.

ശരി - താങ്കള്‍ അര്‍ത്ഥം തലക്കെട്ടായി എഴുതിയ ഒന്നാണ്‌ -

"2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। "


ഇതിന്റെ ശ്ലോകം ഉദ്ധരിച്ച്‌ ഞാന്‍ മറുപടി കൊടുത്തിരുന്നു. അതു വായിച്ചില്ലെങ്കില്‍ ഒന്നു കൂടി എഴുതാം

"രോഗാസ്സര്‍വേപി ജായന്തേ
വേഗോദീരണധാരണൈഃ"

താങ്കള്‍ മുമ്പു ഹോമിയൊയേയും മറ്റും വെല്ലുവിളി നടത്തുന്നത്‌ കണ്ടിരുന്നു.

എങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ ഏതു പുസ്തകത്തിലാണ്‌ ഈ ശ്ലോകത്തിന്‌ താങ്കള്‍ പറഞ്ഞ അര്‍ത്ഥം ഉള്ളത്‌?

വിവരമില്ലാത്ത , വെറുതേ വിക്കി കോപ്പിയടിക്കാന്‍ മാത്രമറിയാവുന്ന ഞങ്ങള്‍ക്കു കൂടി മനസ്സിലാകണമല്ലൊ.

ഇതിനൊന്നും ഉത്തരം പറയാതെ അവസാനം ചര്‍ച്ച നിര്‍ത്തിവച്ചു എന്ന്‌ ഒരു മറുപടിയും എഴുതി അങ്ങു പോയാല്‍ മതിയല്ലൊ അല്ലേ?

"രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കുമെന്നറിഞ്ഞു കൊണ്ട്തന്നെയാണ് ഈ പോസ്റ്റിട്ടത്

കമന്റുകള്‍ വരട്ടെ...ഈയുള്ളവന്റെ വിശദീകരണങ്ങള്‍ പിന്നീടിടാം."


അങ്ങനെ അല്ലായിരുന്നല്ലൊ ആദ്യത്തെ പോസ്റ്റില്‍ പലരും വിയോജിച്ചെഴുതിയപ്പോള്‍ തന്നിരുന്ന മറുപടി- "രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ്‌ പോസ്റ്റിട്ടത്‌" എന്നായിരുന്നല്ലൊ. അവസാനം ഞങ്ങള്‍ക്കുള്ള മറുപടി തരാമെന്നും. അത്‌ ഇതായിരിക്കും എന്നു പ്രതീക്ഷിച്ചില്ല.

2.
"അങ്ങനെയെങ്കില്‍ ബ്ലഡ് കാന്‍സര്‍ പോലുള്ള ഒരു രോഗത്തിനു കീമോതെറാപ്പിക്കു പോസ്റ്റുചെയ്ത ഒരു കുട്ടിയുടെ അമ്മ ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനെക്കുറിച്ചു എന്നോട് ചോദിച്ചാല്‍ ഞാനെന്തു പറയണം ? "

പിന്‍നെ ആയുര്‍വേദചികില്‍സയെ കുറിച്ച്‌ രോഗിയുടെ അമ്മ ചോദിക്കുമ്പോള്‍ അതിനെ കുറിച്ച്‌ നമുക്കറിയില്ല അത്‌ ആയുര്‍വേദക്കാരോട്‌ ചോദിക്കുക എന്ന നല്ല രീതിയില്‍ ഒരു ഉത്തരം കൊടുക്കുവാന്‍ സാധിക്കും. അല്ലാതെ നമ്മള്‍ തന്നെ അതു വിശദീകരിക്കണം എന്നു നിര്‍ബന്ധമൊന്നുമില്ല. അവര്‍ അമരകോശം പഠിക്കുകയാണോ കൗമുദി പഠിക്കുകയാണോ എന്നൊന്നും നാം നോക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

3 . your labels for the post were വിഷയം : ചികിത്സ, പൈത്യകം, മരുന്നു ഗവേഷണം, മിഥ്യാഭഞജനം, വ്യാജവൈദ്യം - shows due respect and much more!!!!

and here are the soft words-

"അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് അറിയാന്‍ സാധാരണ ആരും അവലംബിക്കുന്ന രീതിയേ ഞാനും സ്വീകരിച്ചുള്ളു "

എന്റെ ജോസഫ്‌ സാറേ,

എന്റെ ജോസഫ്‌ സാറേ, ഞങ്ങള്‍ ആധുനികര്‍ പറയുന്നതു മാത്രമേ സത്യമുള്ളു, മറ്റ്‌ ആയുര്‍വേദത്തിലെ എല്ലാം "അബദ്ധങ്ങളുടെഘോഷയാത്ര"യാണെന്ന്‌ വാദിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേണമായിരുനോ
ഈ ചതി?
അവര്‌ ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര്‌ തേനും ചേര്‍ത്ത്‌ കൊടുക്കും എന്നാ പണിക്കര്‍ ഇപ്പോ അങ്ങാട്ട്‌ എഴുതി പോയേ ഉള്ളു.
ഇനി അഥവാ ഈ കണ്ടു പിടുത്തം സത്യമാണെങ്കില്‍ തന്നെ കുറച്ചു നാള്‍ കഴിഞ്ഞു പറഞ്ഞാല്‍ പോരായിരുന്നൊ?