Friday, December 28, 2007

reply to previous comment

സൂരജ് said...
രക്തവഹസ്രോതസ്സിന്റെ കാര്യത്തില്‍ ഇങ്ങനൊരു മറുപടി ആദ്യമേ പ്രതീക്ഷിച്ചിരുന്നു. മൂലം കരളും പ്ലീഹയുമായതു കൊണ്ട് മാഷ് ഹീമോഗ്ലൊബിന്റെയും രക്ത കോശങ്ങളുടെയും disintegration pathway കൊണ്ട് വ്യാഖ്യാനിച്ചു. പക്ഷേ രക്തവഹസ്രോതസ്സിന്റെ മൂലം മജ്ജ എന്നയിരുന്നു പറഞ്ഞിരുന്നതെങ്കിലോ ? മാഷ് disintegration pathway മാറ്റി synthetic pathway ആക്കുമായിരുന്നോ ? ;)

ശരി, എന്നാലും പിന്നെയും ബാക്കിയുണ്ടല്ലോ രസവഹ സ്രോതസ്സും മേദാവഹസ്രോതസ്സുമൊക്കെ ?

മേദസ്സ് എന്നത് സാധാരണ വ്യവഹാരത്തില്‍ ഉദ്ദേശിക്കുന്ന “fat“ ആണോ ? എങ്കില്‍ അതിന്റെ മൂലം വൃക്കയാകുന്നത് ?
രസം എന്നത് ആഹാര സാരമായ എന്തും ആകട്ടെ, അതിന്റെ മൂലം ഹൃദയമായത് ?

തവള പറക്കാന്‍ വെമ്പുന്നു.... :)


ഈ കമന്റ്‌ കാണുവാന്‍ വൈകി.

അപ്പോള്‍ സൂരജിന്റെ വാദങ്ങളേ പറ്റി ചില കാര്യങ്ങള്‍ പറയേണ്ടി വരുന്നു.

1. സൂരജ്‌ എന്റെ യോഗ്യത പരീക്ഷിക്കുകയാണോ? അതോ ആയുര്‍വേദത്തെ അറിയുവാന്‍ ശ്രമിക്കുകയാണോ?

"ഈ ഒരുത്തരം പ്രതീക്ഷിച്ചിരുന്നു" എന്ന വാക്കുകള്‍ കൊണ്ട്‌ മറ്റ്‌ എന്താണുദ്ദേശിക്കുന്നത്‌?
ഉത്തരം അറിയാമായിരുന്നിട്ടും അത്‌ എനിക്കറിയാമോ എന്നാണോ?

മജ്ജ ആയിരുന്നു മൂലം എന്നു പറഞ്ഞിരുന്നെങ്കില്‍ ഹീമോഗ്ലോബിന്‍ സിന്തെറ്റിക്‌ പാത്‌വേ പറയുമായിരുന്നോ? എന്ന ചോദ്യം എവിടെ നിന്നും വരുന്നു? അവര്‍ തലമുടി ആണ്‌ മൂലം എന്നു പറഞ്ഞില്ലല്ലൊ. നഖം ആണെന്നോ തല ആണെന്നോ ഒന്നും പറഞ്ഞില്ലല്ലൊ. അപ്പോള്‍ എവിടം വരെ ഈ "എങ്കില്‍" താങ്കള്‍ കൊണ്ടു പോകും?

പിന്നെ ഞാന്‍ ചരകനെ പോലെയോ സുശ്രുതനേ പോലെയോ അറിവുള്ളവനാണെന്നോ, അഥവാ അവരെക്കാള്‍ മഹാനാണെന്നോ ഒന്നും ആണെന്ന്‌ ഒരിടത്തും അവകാശപ്പെട്ടതായി തോന്നുന്നില്ല. മറിച്ച്‌ ആയുര്‍വേദത്തില്‍ എന്തൊക്കെയോ ഉണ്ട്‌ എന്നു മനസ്സിലായി എന്ന്‌ മാത്രം തുറന്നു സമ്മതിച്ചിട്ടും ഉണ്ട്‌.

ആ ഞാന്‍ ആയുര്‍വേദം മുഴുവന്‍ വിശദീകരിക്കണം എന്നു പറയുന്നതിലെ യുക്തിയും മനസ്സിലാകുന്നില്ല.

ആയുര്‍വേദം മനസ്സിലാകണം എങ്കില്‍ ആയുര്‍വേദത്തെ അതിന്റെ രീതിയില്‍ കാണണം എന്നു മുമ്പു ഞാന്‍ പറഞ്ഞതും ഓര്‍ക്കുക.

2. മെര്‍ക്കുറി (രസം) ചായില്ല്യത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന ഒരു സമ്പ്രദായം ഞാന്‍ മുമ്പ്‌

ഒരു പോസ്റ്റില്‍ എഴിതിയിരുന്നു.

അത്‌ ആര്‍ക്കും വീട്ടില്‍ പരീക്ഷിച്ചു നോക്കാവുന്നതും ആണ്‌.
cinnabar എന്ന വസ്തുവില്‍ നിന്നും രസം ആധുനിക രീതിയില്‍ വേര്‍തിരിക്കുന്നു.
എന്നാല്‍ ആധുനികര്‍ ഇതു മനസ്സിലാക്കുന്നതിനും യുഗങ്ങള്‍ക്കു മുമ്പ്‌ ഈ വസ്തുവില്‍ രസം ണ്ട്‌ എന്നും അതിനെ വെറ്റിലനീരും മഞ്ഞളും ഉപയോഗിച്ച്‌ ശുദ്ധം,ആയി വേര്‍തിരിച്ചെടുക്കാം എന്നും ആയുര്‍വേദാചാര്യന്മാര്‍ കണ്ടെത്തി.

ആ രീതി ആധുനികര്‍ പറയുന്നതു പോലെ അല്ലാത്തതിനാല്‍ ആയുവേദക്കാര്‍ പറയുന്നത്‌ അസംബന്ധം ആണ്‌ എന്നു സൂരജിനു തോന്നുന്നുണ്ടോ? അഥവാ രസം അങ്ങനെ വേര്‍തിരിയില്ല എന്നു തോന്നുന്നുണ്ടോ?

രസം മാത്രമല്ല രസതന്ത്രത്തില്‍ പറയുന്ന പല തരം ലോഹങ്ങളും, മറ്റു രാസവസ്തുക്കളും ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്നുണ്ട്‌. അതിനൊന്നും ആധുനിക ശാസ്ത്രത്തിന്റെ യാതൊരു സഹായവും അവര്‍ ഉപയോഗിക്കുന്നും ഇല്ല - ഇപ്പ്പ്പോഴും.

3. അതിനാല്‍ ആയുര്‍വേദം മനസ്സിലാക്കണം എന്നാണ്‌ ഉദ്ദേശം എന്നു വിളിച്ചു പറഞ്ഞാല്‍ മാത്രം പോരാ അതിനുള്ള മനസ്ഥിതി കൂടി വേണം

and you have to learn to UNLEARN, to learn

Best of luck

Wednesday, December 26, 2007

വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം

ഈ സീരീസില്‍ ഇതവസാനത്തേത്‌.
കാരണം വെട്ടുപോത്തുകളോട്‌ വേദമോതിയിട്ട്‌ കാര്യമില്ല അതു തന്നെ.

1. ഈ വര്‍ഷം ആദ്യം Amritha institute of Medical Sciences, Edappally, Kochi യില്‍ തലവേദന, രണ്ടു കാലിനും പെരുപ്പ്‌, ചെറിയതോതിലുള്ള പനി എന്നിവയുമായി present ചെയ്ത ഒരു 43കാരി. പരിശോധനയില്‍ Spina bifida Occulta with a congenital scar at the small of the back, with fluid oozing from the middle of the scar. CT Scan and MRI കഴിഞ്ഞ്‌ രോഗിയോട്‌ neurosurgeon അഡ്‌മിറ്റ്‌ ആകണം , operation വേണം എന്നു പറഞ്ഞപ്പോള്‍ അവര്‍ എന്നെ വിളിച്ചു.
ഫോണില്‍ ഞാന്‍ ഡോക്ടറുമായി സംസാരിച്ചു. അദ്ദേഹം അതുതന്നെ എന്നോടും പറഞ്ഞു. പഴയ adhesions കാണും , അവ റിലീസ്‌ ചെയ്യണം എന്നാലേ neuroLogical signs ശരിയാകൂ.
prognosis- the patient asked - that cannot be predicted - there is always a fear of paraplegia developing, as also there is chance of meningitis

ആ രോഗി ഇപ്പ്പ്പോള്‍ സുഖമായിരിക്കുന്നു. ഓപറേഷനും ഒന്നും ചെയ്തില്ല.
ഞങ്ങള്‍ക്ക്‌ അത്‌ ചികില്‍സിക്കുവാന്‍ മുമ്പു പറഞ്ഞ വാതവും പിത്തവും കഫവും ഒക്കെ ധാരാളമായിരുന്നു.

2. കൊല്ലത്തെ ഒരു കണ്ണുഡോക്‌ടരുടെ അടുത്ത്‌ തലവേദനയും ആയി present ചെയ്ത ഒരു 37 കാരി. പരിശോധനയില്‍ ഇടത്തുകണ്ണിന്‌ Reduced field of vision, pappiloedema ഇവ കണ്ട്‌ Lakeshore Hospital, Ernakulam ലേക്ക്‌ പറഞ്ഞയയ്ക്കപ്പെട്ടു.
പഴയതുപോലെ CT, MRI എല്ലാംചെയ്തു. intracerebral space occupying lesions ഒന്നും ഇല്ല.
Empty sella syndrome എന്നു വിധിയെഴുതി, endocrine studyക്ക്‌ Amritha യിലേക്ക്‌ Refer ചെയ്തു. അതും ചെയ്തു - അതെല്ലാം normal അപ്പോഴേക്കും തലവേദന കൂടികൂടി വരുന്നു.
പക്ഷെ ദൈവാധീനം മരുന്നുകളൊന്നും ഒരിടത്തു നിന്നും നല്‍കിയിരുന്നില്ല.
വീണ്ടും ആദ്യത്തെ കണ്ണു ഡോക്‌ടര്‍ പരിശോധിച്ചു- pappiloedema വലതു വശത്തേക്കും വ്യാപിക്കുന്നു.

ഈ രോഗിയ്ക്കും ചികില്‍സ നിശ്ചയിക്കുവാന്‍ മേല്‍പറഞ്ഞ വാതവും പിത്തവും കഫവും മാത്രം മതിയായിരുന്നു.

ആ രോഗി ഇപ്പോള്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു.

ഞാനല്ല കേട്ടോ ഇവരെ ചികില്‍സിച്ചത്‌ - ഞാന്‍ ഇത്ര ദൂരത്തായതു കൊണ്ട്‌ നാട്ടിലുള്ള എന്റെ ഒരു സുഹൃത്തിനടുത്തേക്ക്‌ ഇവരെ പറഞ്ഞു വിട്ടു . രോഗിയുടെ പരിശോധന എന്നത്‌ കേവലം 45 മിനിറ്റ്‌ നേരം വന്ന കൂടിക്കാഴ്ച്ച. പിന്നീട്‌ ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ച.

ഇതു മൂന്നു മാസം മുമ്പുള്ള കഥ.

രണ്ടു ശാസ്ത്രശാഖകളും ഇതേ പോലെ ഒന്നിച്ചുപയോഗിച്ചാല്‍ അനന്‍തമായ സാധ്യതകള്‍ ഉണ്ട്‌ എന്നാണ്‌ ഞാന്‍ പറയുവാന്‍ ഉദ്ദേശിച്ചത്‌--
അല്ലാതെ വെട്ടുപോത്തുകളെ ആയുര്‍വേദം പഠിപ്പിച്ചുകളയാം എന്നല്ല

Labels:

Tuesday, December 25, 2007

മാറ്റമില്ലാതെ എന്തു ശാസ്ത്രം?

കഴിഞ്ഞ മൂന്നു നാലു പോസ്റ്റുകളിലായി തുടര്‍ച്ചയായി വായിക്കണം എന്ന നിര്‍ദ്ദേശത്തോടെ ആയുര്‍വേദത്തിനെ കുറിച്ച്‌ കുറച്ച്‌ വിശദീകരണങ്ങള്‍ നല്‍കി.

"ആയുര്‍വേദത്തില്‍ എന്തൊക്കെയോ സാധ്യതകള്‍ ഉണ്ട്‌ എന്നു മനസ്സിലായി. ആ സാധ്യതകള്‍ തുടര്‍ന്ന്‌ പരീക്ഷിച്ചാല്‍ ഇതിലും വലിയ സാധ്യതകള്‍ ഇനിയും തെളിയുവാന്‍ സാധ്യതകള്‍ ഉണ്ട്‌ എന്നും തോന്നുന്നതു കൊണ്ട്‌ ഇതൊക്കെ പൊതുസമക്ഷം വയ്ക്കുന്നു എന്നേ ഉള്ളു."


പഞ്ചഭൂതസിദ്ധാന്തം, ത്രിദോഷസിദ്ധാന്തം എന്നിവ ആദ്യമായി കേള്‍ക്കുന്നവര്‍ തെറ്റിദ്ധരിക്കുന്നതുപോലെ അസംബന്ധമല്ല, അതിലും logical thinking ന്‌ സാധ്യതകളുണ്ട്‌ എനു സൂചിപ്പിക്കുവാന്‍ വേണ്ടി മാത്രം കുറച്ച്‌ പരിചിതമായ പദങ്ങള്‍ ആധുനിക ശാസ്ത്രത്തില്‍ നിന്നും ഉദാഹരിച്ചു അല്ലാതെ ഹൈഡ്രജന്‍ ആറ്റമാണ്‌ പഞ്ചഭൂതം എന്നൊന്നും അല്ല ഞാനും ഉദ്ദേശിച്ചത്‌- ആഭാഗങ്ങള്‍ വ്യക്തമാക്കുവാന്‍ വേണ്ടി അണ്‌ absolute truth നെ ആദ്യം പറഞ്ഞതും.

ആയുര്‍വേദതത്വങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇങ്ങനെയുള്ള അര്‍ത്ഥങ്ങളൊക്കെത്തന്നെയാണോ പ്രാക്തന ടെക്സ്റ്റുകളില്‍ അവയുടെ രചയിതാക്കളും സംശോധകരും ഉദ്ദേശിച്ചിരുന്നത് എന്ന ചോദ്യം ചോദിക്കുക നിര്‍വാഹമില്ല. കാരണം അതിനുള്ള കൃത്യമായ ഉത്തരം തരാന്‍ ആരും ജീവിച്ചിരിപ്പില്ലല്ലോ. അപ്പോള്‍പിന്നെ വ്യാഖ്യാതാവു പറയുന്നതു കേട്ടിരിക്കാനേ നിര്‍വാഹമുള്ളൂ.


പഞ്ചഭൂതസിദ്ധാന്തം എന്താണെന്നു പഠിക്കുവാന്‍ എന്റെ ലേഖനം മാത്രമല്ല വഴി . അതിനെ വിശദീകരിക്കുന്ന ഗ്രന്ഥങ്ങളുണ്ട്‌ അവ പഠിച്ചാല്‍ മനസ്സിലാകും. അല്ലാതെ "വ്യാഖ്യാതാവിന്റെ വാക്കുകള്‍" മാത്രം വിഴുങ്ങേണ്ട ആവശ്യമില്ല.

ഞാന്‍ എഴുതിയ ആ നാലു അഞ്ച്‌ വാചകങ്ങള്‍ മാത്രമല്ല പഞ്ചഭൂതസിദ്ധാന്തം അതു വളരെ വിപുലമായ ഒരു ശാസ്ത്രമാണ്‌. അതു നിങ്ങള്‍ പറയുന്നതു പോലെ ("മാറ്റമില്ലാതെ എന്തു ശാസ്ത്രം?") അല്ല മാറ്റമില്ലാത്ത പ്രപഞ്ചനിയമങ്ങള്‍ക്കനുസൃതമാണ്‌.
നിങ്ങള്‍ക്ക്‌ ദിവസം തോറും മാറുന്ന ശാസ്ത്രം വേണം എങ്കില്‍ അങ്ങനെ വിശ്വസിച്ചുകൊള്ളുക.

ഒരു കാര്യം വിശദമാക്കുമ്പോള്‍ പല ഉദാഹരണങ്ങളും ഉപയോഗിക്കേണ്ടി വരും. ആ ഉദാഹരണങ്ങള്‍ ആ പക്ഷങ്ങളില്‍ മാത്രമാണ്‌ ഉപയോഗിക്കേണ്ടത്‌. hiccup ന്റെ കാര്യത്തില്‍ ഞാന്‍ എഴുതിയ വാചകം -

Normalizing the proportion of panchabhoothas in the body can be achieved by giving materials which are rich in prithvi and jalam. As we have seen earlier such materials will be sweet in taste. This is why this type of hiccup subsides if we put some sugar into the mouth and keep it there for some time.


"this is why this type of hiccup--" എന്ന വാചകത്തിന്റെ അര്‍ത്ഥം എന്താണെന്ന്‌ ആദിയേ ഒരു എട്ടാം ക്ലാസുകാരനോടു ചോദിക്കുക , അതു കഴിഞ്ഞ്‌ മറ്റു പ്രഭാഷണം നടത്തുക- ബാക്കി അനേക തരത്തിലുള്ള hiccup കളും, ഏത്‌ അഗ്നിയും വായുവുമാണ്‌ എന്ന ചോദ്യങ്ങളും മറ്റും.

അപ്പോള്‍ നിങ്ങള്‍ക്ക്‌ ഏതു വാചകത്തിനും നിങ്ങള്‍ക്കു തോന്നുന്ന അര്‍ത്ഥം കല്‍പ്പിക്കാം.

എന്നിട്ട് സാധാരണക്കാര്‍ക്കു മനസ്സിലാക്കാന്‍ എന്ന ആമുഖത്തോടെയിട്ട ലേഖനം സംസ്കൃതവും ആംഗലേയവും ചേര്‍ന്ന ഒരവിയലും...അതില്‍ നിന്നു മനസ്സിലായത് ഇത്രയൊക്കെയാണ് മാഷേ

താങ്കള്‍ അതിലെ അവിയലും സാമ്പാറു ഒക്കെ കഴിച്ചു രസിക്കുക
, ഇല്ലെങ്കില്‍ അങ്ങു പുറമേക്കു കളഞ്ഞേക്കുക.


സൂരജേ , താങ്കള്‍ എഴുതിയ ആ മൂന്നാമത്തെ പോസ്റ്റുണ്ടല്ലൊ അതില്‍ തന്നെ വ്യക്തമാണ്‌ താങ്കളുടെ ഉദ്ദേശം , അതില്‍ താങ്കള്‍ ശ്ലോകങ്ങളുടെ അര്‍ത്ഥം നികൃഷ്ടമായ രീതിയില്‍ വ്യഖ്യാനിച്ചതിനെ ഒക്കെ ഞാന്‍ എന്റെ കമന്റുകളില്‍ സൂചിപ്പിച്ചിരുന്നു. അതിനൊന്നും താങ്കളുടെ ഒരു വിശദീകരണവും കണ്ടില്ല. പകരം മുട്ടുന്യായം എന്ന്‌ ഒരു പദവും കൊണ്ടു വരികയാണ്‌. നന്നായി അവസാനം പറഞ്ഞ വാചകം - വായനക്കാര്‍ മനസ്സിലാക്കികൊള്ളും.

ക്‌ഊടുതല്‍ എഴുതുന്നില്ല. ശാസ്ത്രതാല്‍പര്യം മനസ്സിലാകണമെങ്കില്‍ മാതാവ്‌ പിതാവ്‌, ആചാര്യന്‍ എന്നീ മൂന്നു പേരുടെ അനുഗ്രഹം ആവശ്യമാണ്‌ എന്ന്‌ കഠോപനിഷത്‌ പറയുന്നുണ്ട്‌.

Labels:

Friday, December 07, 2007

ചരകം വിമാനസ്ഥാനത്തില്‍

ആഹാ , സന്തോഷം സുകുമാര്‍ജിയും എത്തി അല്ലേ?

നന്നായി.

സുകുമാര്‍ജീ, താങ്കളുടെ ഇഷ്ടപ്പെട്ട വിഷയമല്ലേ യുക്തിവാദം.

അതു വിശദമായി പറഞ്ഞിട്ടുണ്ട്‌ - ചരകം വിമാനസ്ഥാനത്തില്‍. പ്രകൃതിയും പുരുഷനും എന്ന സങ്കല്‍പം സുന്ദരമായി രണ്ടു വശങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്‌. അതുകൊണ്ട്‌ താങ്കളും കൂടി പഠിക്കുക. (ചിലപ്പോള്‍ ഏതെങ്കിലും ഒരു സംസ്കൃത പണ്ഡിതന്റെ സഹായം വേണ്ടി വന്നേക്കും കേട്ടോ- ഇന്നതെ പോലെ കോളേജ്‌ വിദ്യാഭ്യാസം കഴിഞ്ഞവരല്ല)

അതുകഴിഞ്ഞ്‌ സുശ്രുതം ശരീരസ്ഥാനം നോക്കണം, അവിടെ സാംഖ്യ- വൈശേഷികദര്‍ശനങ്ങള്‍ എങ്ങനെ ആണ്‌ ഇതിനെ കാണുന്നത്‌, ചികില്‍സയില്‍ എങ്ങനെ ഒക്കെ ആണ്‌ ഇതിന്‌ ആവശ്യം നേരിടുന്നത്‌ എനു പറയുന്ന ഭാഗം മനസ്സിലാക്കുക,

അതും കഴിഞ്ഞ്‌ ഉത്തരമീമാംസ പഠിക്കുക - അതിന്റെ ഗ്രന്ഥം ശങ്കരാചാര്യരുടെ വ്യാഖ്യാനമുള്ളത്‌ ലഭിക്കും. എന്നിട്ടും ഒന്നും മനസ്സിലായില്ലെങ്കില്‍ ഒക്കെ അങ്ങു വിട്ടേക്കുക, നമുക്ക്‌ അതിനുള്ള യോഗമില്ല എന്നു സമാധാനിക്കുക.


പിന്നെ ഒന്നാം ക്ലാസ്‌ പോലും പഠിക്കാതെ വന്നിട്ട്‌ എന്നെ nuclear physics മൊത്തം ഇങ്ങു പഠിപ്പിച്ചു തന്നേരെ എന്നു പറയുന്ന തരം യുക്തി അങ്ങോട്ടു ദഹിക്കുന്നില്ല.

Wednesday, December 05, 2007

ആയുര്‍വേദചികില്‍സ-പോസ്റ്റു/കമന്റ് യുദ്ധ

Please read these links also - to understand the stupidity of Suraj's words
http://indiaheritage.blogspot.com/2007/11/blog-post_3244.html
http://heritageindia-indiaheritage.blogspot.com/2007/11/blog-post.html
http://heritageindia-indiaheritage.blogspot.com/2007/12/bromhexine.html
http://heritageindia-indiaheritage.blogspot.com/2007/12/blog-post_01.html

http://heritageindia-indiaheritage.blogspot.com/2007/12/blog-post_8629.html
ഡോ സൂരജിന്റെ ലേഖനം കണ്ടു. ആദ്യത്തെ ലേഖനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍, രണ്ടാമത്തെ ലേഖനത്തിലുള്ള തിരുത്തലുകളോടു കൂടി നിലനില്‍ക്കെ തന്നെ സമാപിപ്പിക്കുന്നു എന്നാണ്‌ എനിക്കു മനസിലായത്‌.


1. ഞാന്‍ പറഞ്ഞതു പോലെ ഉള്ള വ്യാഖ്യാനങ്ങള്‍ ഒന്നും അദ്ദേഹം നോക്കിയ പുസ്തകങ്ങളില്‍ കണ്ടില്ല, അതിലെല്ലാം പദാനുപദ വ്യാഖ്യാനങ്ങളായിരുന്നു.

" പണിക്കര്‍ സാര്‍ ഉദാഹരിച്ചുകൊണ്ടിരിക്കുന്നതു പോലുള്ള ബഹു-അര്‍ഥങ്ങളും വ്യാഖ്യാനങ്ങളും ആ ടെക്സ്റ്റുകളില്‍ കണ്ടില്ല. (എന്റെ വിവരക്കേട് ). അവയില്‍ പദാനുപദ തര്‍ജ്ജമയായിരുന്നു കൂടുതലും. ചിലയിടത്തു മാത്രം മറ്റു ഗ്രന്ഥങ്ങളുമായി ചില “ക്രോസ് റെഫറന്‍സുകളും”.

ശരി - താങ്കള്‍ അര്‍ത്ഥം തലക്കെട്ടായി എഴുതിയ ഒന്നാണ്‌ -

"2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। "


ഇതിന്റെ ശ്ലോകം ഉദ്ധരിച്ച്‌ ഞാന്‍ മറുപടി കൊടുത്തിരുന്നു. അതു വായിച്ചില്ലെങ്കില്‍ ഒന്നു കൂടി എഴുതാം

"രോഗാസ്സര്‍വേപി ജായന്തേ
വേഗോദീരണധാരണൈഃ"

താങ്കള്‍ മുമ്പു ഹോമിയൊയേയും മറ്റും വെല്ലുവിളി നടത്തുന്നത്‌ കണ്ടിരുന്നു.

എങ്കില്‍ ഞാനൊന്നു ചോദിക്കട്ടെ ഏതു പുസ്തകത്തിലാണ്‌ ഈ ശ്ലോകത്തിന്‌ താങ്കള്‍ പറഞ്ഞ അര്‍ത്ഥം ഉള്ളത്‌?

വിവരമില്ലാത്ത , വെറുതേ വിക്കി കോപ്പിയടിക്കാന്‍ മാത്രമറിയാവുന്ന ഞങ്ങള്‍ക്കു കൂടി മനസ്സിലാകണമല്ലൊ.

ഇതിനൊന്നും ഉത്തരം പറയാതെ അവസാനം ചര്‍ച്ച നിര്‍ത്തിവച്ചു എന്ന്‌ ഒരു മറുപടിയും എഴുതി അങ്ങു പോയാല്‍ മതിയല്ലൊ അല്ലേ?

"രൂക്ഷമായ പ്രതികരണങ്ങള്‍ ഉണ്ടായേക്കുമെന്നറിഞ്ഞു കൊണ്ട്തന്നെയാണ് ഈ പോസ്റ്റിട്ടത്

കമന്റുകള്‍ വരട്ടെ...ഈയുള്ളവന്റെ വിശദീകരണങ്ങള്‍ പിന്നീടിടാം."


അങ്ങനെ അല്ലായിരുന്നല്ലൊ ആദ്യത്തെ പോസ്റ്റില്‍ പലരും വിയോജിച്ചെഴുതിയപ്പോള്‍ തന്നിരുന്ന മറുപടി- "രൂക്ഷമായ വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചു കൊണ്ടാണ്‌ പോസ്റ്റിട്ടത്‌" എന്നായിരുന്നല്ലൊ. അവസാനം ഞങ്ങള്‍ക്കുള്ള മറുപടി തരാമെന്നും. അത്‌ ഇതായിരിക്കും എന്നു പ്രതീക്ഷിച്ചില്ല.

2.
"അങ്ങനെയെങ്കില്‍ ബ്ലഡ് കാന്‍സര്‍ പോലുള്ള ഒരു രോഗത്തിനു കീമോതെറാപ്പിക്കു പോസ്റ്റുചെയ്ത ഒരു കുട്ടിയുടെ അമ്മ ആയുര്‍വേദം പോലുള്ള സമാന്തര ചികിത്സാസമ്പ്രദായം സ്വീകരിക്കുന്നതിനെക്കുറിച്ചു എന്നോട് ചോദിച്ചാല്‍ ഞാനെന്തു പറയണം ? "

പിന്‍നെ ആയുര്‍വേദചികില്‍സയെ കുറിച്ച്‌ രോഗിയുടെ അമ്മ ചോദിക്കുമ്പോള്‍ അതിനെ കുറിച്ച്‌ നമുക്കറിയില്ല അത്‌ ആയുര്‍വേദക്കാരോട്‌ ചോദിക്കുക എന്ന നല്ല രീതിയില്‍ ഒരു ഉത്തരം കൊടുക്കുവാന്‍ സാധിക്കും. അല്ലാതെ നമ്മള്‍ തന്നെ അതു വിശദീകരിക്കണം എന്നു നിര്‍ബന്ധമൊന്നുമില്ല. അവര്‍ അമരകോശം പഠിക്കുകയാണോ കൗമുദി പഠിക്കുകയാണോ എന്നൊന്നും നാം നോക്കേണ്ട ആവശ്യമുണ്ടെന്നു തോന്നുന്നില്ല.

3 . your labels for the post were വിഷയം : ചികിത്സ, പൈത്യകം, മരുന്നു ഗവേഷണം, മിഥ്യാഭഞജനം, വ്യാജവൈദ്യം - shows due respect and much more!!!!

and here are the soft words-

"അറിഞ്ഞുകൂടാത്തതിനെക്കുറിച്ച് അറിയാന്‍ സാധാരണ ആരും അവലംബിക്കുന്ന രീതിയേ ഞാനും സ്വീകരിച്ചുള്ളു "

എന്റെ ജോസഫ്‌ സാറേ,

എന്റെ ജോസഫ്‌ സാറേ, ഞങ്ങള്‍ ആധുനികര്‍ പറയുന്നതു മാത്രമേ സത്യമുള്ളു, മറ്റ്‌ ആയുര്‍വേദത്തിലെ എല്ലാം "അബദ്ധങ്ങളുടെഘോഷയാത്ര"യാണെന്ന്‌ വാദിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ വേണമായിരുനോ
ഈ ചതി?
അവര്‌ ആടലോടകത്തില വാട്ടിപ്പിഴിഞ്ഞ നീര്‌ തേനും ചേര്‍ത്ത്‌ കൊടുക്കും എന്നാ പണിക്കര്‍ ഇപ്പോ അങ്ങാട്ട്‌ എഴുതി പോയേ ഉള്ളു.
ഇനി അഥവാ ഈ കണ്ടു പിടുത്തം സത്യമാണെങ്കില്‍ തന്നെ കുറച്ചു നാള്‍ കഴിഞ്ഞു പറഞ്ഞാല്‍ പോരായിരുന്നൊ?

Saturday, December 01, 2007

അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

"ആഴത്തിലെക്കു ചെന്നാല്‍ അസംബന്ധ ചികിത്സാരീതികളുടെ ഘോഷയാത്രയാണു ആയുര്‍വേദത്തില്‍ നല്ലൊരു പങ്കിലും എന്നു അതിന്റെ മൂലഗ്രന്ഥങ്ങള്‍ തന്നെ പറഞ്ഞുതരും.

ഈ വാക്കുകള്‍ എഴുതിയ ലേഖകന്‍

ചരകന്റെയും സുശ്രുതന്റെയും തിയറികളും, പ്രാക്റ്റീസും യുക്തിയുടെ വെളിച്ചം പേറുന്നവയെങ്കിലും ആയുര്‍വേദത്തിന്റെ പല "യുക്തിരഹിതമായ" പാഠഭേദങ്ങളുമായി അവ യോജിക്കുന്നില്ല എന്നേ പറഞ്ഞിട്ടുള്ളൂ


ഇതെപോലെ തിരിയുവാന്‍ സാധ്യതയുണ്ട്‌ എന്നു നേരത്തേ തോന്നിയിരുന്നു. ( and I think it is worthless to talk to such people.
Because--
ഇപ്പോള്‍ അതു മൂലഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളായി . ഇനി പലതും ആക്കുന്നതിനുള്ള scope ലേഖകന്റെ തന്നെ വാക്കുകളില്‍ പലയിടത്തും ഉണ്ട്‌.

ഏതായാലും തല്‍ക്കാലം ആയുര്‍വേദം എന്ന ശാസ്ത്രത്തെകുറിച്ചല്ല അദ്ദേഹം പറഞ്ഞത്‌ എന്നു വെളിപ്പെടുത്തിയിരിക്കുന്നതുകൊണ്ട്‌ ഞാന്‍ തല്‍ക്കാലത്തേക്ക്‌ നിര്‍ത്തുന്നു.

ആയുര്‍വേദം ചെയ്യുന്നവരിലും ആധുനികം ചെയുന്നവരിലും , ഹോമിയോ ചെയ്യുന്നവരിലും എല്ലാം കച്ചവടക്കണ്ണുള്ള ധാരാളം ആളുകള്‍ ഉണ്ട്‌ അവരെ ഒക്കെ നന്നാക്കുവാന്‍ സൂരജിന്റെ ശ്രമങ്ങള്‍ക്കു കഴിയട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട്‌

"രോഗാസ്സര്‍വേപി ജായന്തേ--"

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

This post the previous ones and the coming ones ae all in response to the

third post of suraj.


Dr Suraj says "2. ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്। (പകര്‍ച്ച ---"

"രോഗാസ്സര്‍വേപി ജായന്തേ
വേഗോദീരണധാരണൈഃ"

ഇത്‌ അഷ്ടാംഗഹൃദയത്തിലെ ശ്ലോകം. ഇതിനെ അവലംബിച്ചെഴുതിയ്‌ പ്രകരണത്തില്‍ ഡോ സൂരജ്‌ കൊടുത്തിരിക്കുന്ന അര്‍ത്ഥം -

"ആയുര്‍വേദപ്രകാരം വേഗോദീരണങ്ങള്‍ കൊണ്ടാണ് എല്ലാ രോഗങ്ങളും ഉണ്ടാകുന്നത്।"

ആയുര്‍വേദത്തിന്റെകുറിച്ച്‌ ഇത്രയും തരം താഴ്‌ന്ന രീതിയില്‍ ലേഖനം എഴുതിയ തനിക്ക്‌ അതിനുതകുന്ന രീതിയില്‍ ഇതിനൊരു മറുപടി പറഞ്ഞാല്‍ അതു വായിക്കുന ബാക്കി സംസ്കാരസമ്പന്നര്‍ക്ക്‌ അറപ്പുണ്ടാക്കും എന്നതു കൊണ്ട്‌ അതിനു മുതിരുന്നില്ല.

ഈ അര്‍ത്ഥം താങ്കള്‍ തന്നെ കണ്ടു പിടിച്ചതാണെങ്കില്‍ താങ്കള്‍ ഒരു സംസ്കൃതസര്‍വകലാശാല തുടങ്ങുക എന്നിട്ട്‌ പുതിയതായി ഞങ്ങളെ കൂടി പഠിപ്പിക്കുക, അഥവാ താങ്കളുടെ സുഹൃത്ത്‌ പറഞ്ഞതാണെങ്കില്‍- അങ്ങനെ വരില്ല, സംസ്കൃതം കുറച്ചുനാള്‍ വെറുതേ കേള്‍ക്കുകയെങ്കിലും ചെയ്തവര്‍ ഇങ്ങനൊരു വിഡ്ഢിത്തം പുലമ്പുകയില്ല. വെറുതേ അദ്ദേഹത്തിനെ കൂടി പറയിപ്പിക്കാതിരിക്കുക.

സാധാരണക്കാര്‍ക്കു വേണ്ടി ഒരു വാക്ക്‌-" ബസ്സില്‍ കയറി എവിടെ വേണമെങ്കിലും പോകാം" എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം "എവിടെ പോകണമെങ്കിലും ബസ്സില്‍ കയറണം" എന്നല്ല.
Newer post
LINK1

ആഹാരത്തിന്റെ സാരമായ "രസം"

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

All these posts in this blog except the first, are in response to the
third post of Dr.Sooraj regarding ayurveda.
Pl read the previous posts and the coming ones also.

Sooraj says"6. ധാതുക്കള്‍ : ഇവ 7 എണ്ണം ഉണ്ടെന്നു ആയുര്‍വേദം - എല്ലാത്തിന്റെയും മൂലകാരണം ആഹാരത്തിന്റെ സാരമായ "രസം" ആണ്. അതില്‍ നിന്നും ക്രമത്തില്‍ രക്തം, മാംസം, മേദസ്സ്, സ്നായു, അസ്ഥി, മജ്ജ, ശുക്ലം എന്നിവ ഉരുത്തിരിയുന്നു ( രസം - രുചി എന്ന അര്‍ത്ഥത്തിലും പ്രയോഗിച്ചിരിക്കുന്നു.)


ശരീരത്തില്‍ ഏഴ്‌ ധാതുക്കള്‍ എന്ന ഒരു concept ആയുര്‍വേദത്തിലൂണ്ട്‌. അതു വിശദമായി പ്രതിപാദിക്കുക എന്നത്‌ ഒരു ബ്ലോഗിന്റെ പരിമിതികള്‍ക്കപ്പുറമായതു കൊണ്ട്‌ അതിനു മുതിരുന്നില്ല.

എന്നാല്‍ അതിനെ സംബന്ധിച്ച്‌ ഡോ സൂരജ്‌ ഒരു പ്രസ്താവനയില്‍ ആഹാരത്തിന്റെ സാരമായ "രസം" ആണ്‌ മൂലകാരണം എന്നു സൂചിപ്പിച്ചിരിക്കുന്നു. പിന്നീട്‌ രസത്തിന്‌ രുചി എന്നുള്ള അര്‍ത്ഥത്തിലുള്ള ഉപയോഗത്തേയും പരാമര്‍ശിക്കുന്നു. (എന്താണാവോ ഇനി നവരസങ്ങളെ കൂടി പറയാഞ്ഞത്‌?) ഇതു ആയുര്‍വേദ ഫിസിയോളജിയുടെ ചില സാമ്പിളുകള്‍ ഇതാ എന്ന തലക്കെട്ടില്‍ മോശമായ അര്‍ത്ഥത്തിലാണ്‌ പ്രസ്താവന എന്നു തോന്നുന്നു.

ആയുര്‍വേദത്തില്‍ പറയുന്നത്‌ നോക്കണ്ടാ സാധാരണ പറയുന്ന രക്തവും മാംസവും ഒക്കെ തന്നെ നോക്കിയാട്ടെ, അല്ലെങ്കിലെന്തിന്‌ ഒരു ഒറ്റ കോശമായിരുന്നതില്‍ നിന്നും വിഭജനം നടന്നു നടന്ന്‌ ഈ ശരീരമായ ഈ സാധനം മുഴുവനും ഉണ്ടായത്‌ എന്തില്‍ നിന്നാണ്‌? നാം കഴിക്കുന്ന ആഹാരത്തില്‍ നിന്നല്ലാതെ - അതോ ഇനി ഡോ സൂരജിന്‌ പ്രത്യേകം ചെടികളെ പോലെ വല്ല photosynthesis ഓ മറ്റോ ഉണ്ടൊ? - ആഹാരംകഴിക്കാതെ തന്നെ അന്തരീക്ഷത്തില്‍ നിന്നും വേണ്ട സാധനങ്ങളൊക്കെ ശ്വാസത്തില്‍ കൂടി അകത്തെടുത്ത്‌ പ്രയോഗിക്കാന്‍ - അപ്പോള്‍ ചിലപ്പോള്‍ വേരും, ഇലയും കൂടി ഉണ്ടോ പോലും?

ഏതായാലും സാധാരണ മനുഷ്യരില്‍ എല്ലാം, ആഹാരത്തില്‍ നിന്നു തന്നെ ആണ്‌ ഇതെല്ലാം ഉണ്ടാകുന്നത്‌.

അതുകൊണ്ടാണ്‌ ആഹാരം കഴിക്കാതെ കുറച്ചുനാള്‍ ഇരുന്നാല്‍ നാമൊക്കെ അങ്ങു ചത്തു പോകുന്നത്‌ ഏതായാലും അങ്ങനെ ചാകാത്ത ഒരാളായി ഡോ സൂരജ്‌ ഉള്ളതില്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം സന്തോഷിക്കാം.

ആഹാരം ദഹിച്ചു കഴിഞ്ഞ്‌ അതില്‍ നിന്നും ആദ്യം ആഗിരണം ചെയ്ത്‌ ശരീരത്തിലെത്തുന്ന ഘടകത്തെയാണ്‌ "ആഹാരരസം" എന്ന്‌ ആയുര്‍വേദം വിളിക്കുന്നത്‌

ഇതിലൊക്കെ എന്തു തെറ്റാണ്‌ ഉള്ളതെന്ന് ഞങ്ങള്‍ക്കു കൂടി ഒന്നു മനസ്സിലാക്കി തന്നാല്‍ നന്നായിരുന്നു.
Newer Posts
LINK1
LINK2

ആയുര്‍വേദത്തിന്റ അടിത്തറമാറ്റിക്കഴിഞ്ഞ്‌ എന്റെ പേരു പോലും മാറ്റിയോ

കുറിപ്പ് (1-12- 2007 നു ഈ പോസ്റ്റിനോട് ചേര്‍ത്തത് )
ഇതൊരു പോസ്റ്റ്/കമന്റ്-യുദ്ധമാക്കാന്‍ ഉദ്ദേശ്യമില്ല. എങ്കിലും ഈ പോസ്റ്റുമായി ബന്ധപ്പെട്ട ഒരു മറു കുറിപ്പ് “അക്ഷരശാസ്ത്രം” എന്ന ബ്ലോഗില്‍ (ഡോ. എസ് എന്‍ പണിക്കര്‍) കാണാനിടയായത് ഇവിടെ :
1.ആയുര്‍വേദത്തിനെക്കുറിച്ച് : “അക്ഷരശാസ്ത്രം“ ബ്ലോഗില്‍
2.ഇന്ത്യാ ഹെറിറ്റേജ് “കമന്റ് പെട്ടി


ആയുര്‍വേദത്തിന്റ അടിത്തറമാറ്റിക്കഴിഞ്ഞ്‌ എന്റെ പേരു പോലും മാറ്റിയോ, അതേതായാലും വേണ്ടാ കേട്ടോ. എനിക്കു സര്‍ട്ടിഫിക്കറ്റില്‍ നിലവിലുള്ള പേരിലേ ജീവിക്കാന്‍ ഒക്കൂ അതുകൊണ്ടാ. ഒന്നങ്ങു തിരുത്തിയേരെ.

ഓ ടൊ ഡോക്ടരാകുമ്പോള്‍ അല്‍പം ശ്രദ്ധയൊക്കെ വേണ്ടേ?

എനിക്കു അവിടെ കമന്റായി ഇടുവാ സാധിക്കാത്തതുകൊണ്ട്‌ ഇവിടെ ഇടുന്നു എന്നേ ഉള്ളു.

bromhexine എന്ന മരുന്നിന്റെ ഉത്ഭവം

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

ഡോ സൂരജിന്റെ ആദ്യത്തെ രണ്ടു പോസ്റ്റുകള്‍ കണ്ടപ്പോള്‍, ഒരു നല്ല ഉദ്യമമായി തോന്നി സന്തോഷിച്ചതായിരുന്നു. എന്നാല്‍ മൂന്നാമത്തെ പോസ്റ്റ്‌ എന്നെ അതിയായി ദുഃഖിപ്പിച്ചു എന്നു പറയാതിരിക്കുവാന്‍ വയ്യ.

മേല്‍ പറഞ്ഞ പോസ്റ്റില്‍ ഇപ്പോള്‍ ആധുനികവൈദ്യത്തില്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ പലതും ആയുര്‍വേദത്തിലെ അറിവുകളില്‍ നിന്നും സമ്പാദിച്ചു എന്ന ധാരണ ശരിയല്ലെന്നും, ആയുര്‍വേദത്തില്‍ അവ ഇപ്പോള്‍ ഉപയോഗിക്കുന്ന indications നല്ല ഉപയോഗിച്ചിരുന്നത്‌ എന്നും ഒരു പ്രസ്താവന കണ്ടു. ഉദാഹരണമായി vincristine, vinblastine ല്‍ തുടങ്ങി - ലിസ്റ്റ്‌ നീളും എന്നവസാനിപ്പിച്ചിരിക്കുന്നു.
his wrds--"

... ലിസ്റ്റ് നീളും പക്ഷേ യാഥാര്‍ഥ്യം സുഖകരമല്ല. ഇന്നു നാം ഈ മരുന്നുകള്‍ക്കു പറഞ്ഞിട്ടുള്ള ഒറ്റ ഉപയോഗം പോലും ക്ലാസിക്കല്‍ ആയുര്‍വേദത്തില്‍ ഈ മരുന്നുകള്‍ക്ക് പറഞ്ഞിട്ടില്ല! രക്താതിസമ്മര്‍ദ്ദം എന്നൊരു സംഗതിയേ ആയുര്‍വേദത്തില്‍ ഇല്ല;


ഇത്തരം നിരുത്തരവാദപരമായ പ്രസ്താവനകള്‍ അഭ്യസ്തവിദ്യനായ അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിച്ചില്ല.
എറ്റവും സാധാരണരില്‍ സാധാരണരായവര്‍ക്കുപോലും അറിയാവുന്ന ഒരുദാഹരണം തരാം-
ആധുനികവൈദ്യത്തില്‍ കഫം അലിഞ്ഞു പോരാനായി ഉപയോഗിക്കുന്ന bromhexine എന്ന മരുന്നിന്റെ ഉത്ഭവം അദ്ദേഹത്തിന്‌ അറിയാതിരിക്കുകയില്ല.

അതുകൊണ്ട്‌ ബാക്കിയുള്ളവര്‍ക്കു വേണ്ടി പറയാം- ആടലോടകം എന്ന പേരില്‍ ഒരു ചെടിയുണ്ട്‌. അതിന്റെ ഇലവാട്ടിപ്പിഴിഞ്ഞ നീര്‌ വീട്ടമ്മമാര്‍ തേനും ചേര്‍ത്ത്‌ ചുമയുള്ളവര്‍ക്ക്‌ കൊടുക്കാറുണ്ട്‌. ആയുര്‍വേദത്തില്‍ ഈ ചെടിയെ വാശാ എന്ന പേരില്‍ അറിയപെടുന്നു. വാശാരിഷ്ടം എന്ന മരുന്ന്‌ ചുമ ശ്വാസം മുട്ടല്‍ ഇവയുള്ളവര്‍ക്ക്‌ വൈദ്യന്മാര്‍ നല്‍കുന്നു.

1960കളുടെ മുമ്പ്‌ ഈ ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത ഒരു alkaloid ആണ്‌ 'vasicine' ഈ alkaloid ന്‌ കഫത്തെ നേര്‍പ്പിക്കുവാനും, ശ്വാസക്കുഴലുകളെ വികസിപ്പിക്കുവാനും ഉള്ള കഴിവുകളൂണ്ട്‌.

ഇതോടൊപ്പം കണ്ടുപിടിച്ച മറ്റൊരു alkaloid ആണ്‌ 'Vasicinone ' and a multitue of others.
പ്രത്യേകം പ്രത്യേകം പരിശോധിച്ചതില്‍ ഇതാകട്ടെ ശ്വാസക്കുഴലുകളെ ചുരുക്കുന്നതും ആയി കണ്ടു.

എന്നാല്‍ ഇവ ഒന്നിച്ചുപയോഗിച്ചാല്‍ 'Vasicine' ന്റെതായ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി ഫലപ്രദമാകുന്നതായും പഠനങ്ങളില്‍ നിന്നും വെളിവായി.

അപ്പോള്‍ theophylline പോലെയുള്ള മരുന്നുകളും vasicine ഉം കൂട്ടി ചേര്‍ത്തും നടത്തിയ പഠനങ്ങളില്‍ പോലും സ്വതവേ ആടലോടകത്തിലുള്ള പ്രതിദ്വന്ദികള്‍ എന്നു വിശേഷിപ്പിക്കാവുന്ന തരം ഈ രണ്ടു alkaloids നല്‍കുന്നത്ര ഫലം നല്‍കിയില്ല.

Vasicine, abortion വരെ ഉണ്ടാക്കുവാന്‍ കെല്‍പുള്ള ഒരു alkaloid ആണ്‌ അതിനാല്‍ അതിന്റെ രാസഘടനയില്‍ മാറ്റം വരുത്തി ഉണ്ടാക്കിയതാണ്‌ ഇന്നു നാം ഉപയോഗിക്കുന്ന bromhexine.

എന്നാല്‍ ആടലോടകത്തിലുള്ള എല്ലാ പ്രാകൃതവസ്തുക്കളും കൂടിച്ചെര്‍ന്നതാണെങ്കില്‍ അതിന്‌ ഈ ദൂഷ്യഫലം ഉണ്ടാകുന്നില്ല - ഇതായിരുന്നു ഞാന്‍ ചിത്രകാരനു മറുപടിയായി ആദ്യം പറഞ്ഞതിന്റെ പൊരുള്‍.

അപ്പോള്‍ ചുമയ്ക്കും ശ്വാസം മുട്ടലിനും ആയുര്‍വേദം കൊടുത്തിരുന്ന ആടലോടകവും ആധുനിക വൈദ്യത്തിന്റെ bromhexine ഉം തമ്മില്‍ ഒരു ബന്ധവും ഇല്ല എന്നാണ്‌ നമുക്കു മനസ്സിലാകുന്നത്‌ എങ്കില്‍ !!!

അതോ ഇനി blood pressure , Cardiac Failure എന്നൊന്നും ആയുര്‍വേദത്തില്‍ പറഞ്ഞില്ല എന്നാണോ?

വാസ്തവം, അങ്ങനൊന്നും പറഞ്ഞിട്ടില്ല കേട്ടൊ. ആയുര്‍വേദത്തിന്‌ അതിന്റേതായ terminology ഉണ്ട്‌. ആ ശാസ്ത്രം പഠിക്കാത്ത ഒരാള്‍ ഇങ്ങനെ ഒക്കെ അറുത്തുമുറിച്ചെഴുതുന്നത്‌ അനുചിതമാണ്‌.

അതോ ഇനി ആയുര്‍വേദം എന്ന ശാസ്ത്രം കുഴപ്പമില്ല പക്ഷെ അത്‌ practise ചെയ്യുന്നവരില്‍ അശാസ്ത്രീയമായി ചികില്‍സിക്കുകയും രോഗികള്‍ക്ക്‌ ഗുണത്തിനുപകരം ദോഷം ഉണ്ടാക്കുന്നവരേയും ആണൊ ഉദ്ദേശിച്ചത്‌?

എങ്കില്‍ വളരെ ന്യായമായ കാര്യം അതൊക്കെ ഇല്ലാതാക്കേണ്ടതു തന്നെ ആണ്‌. അതോടൊപ്പം അവരെക്കാള്‍ ആയിരക്കണക്കിന്‌ അപകടകാരികളായ തന്റെ അടൂത്ത്‌ വരുന്ന പാവം രോഗിയുടെ വൃക്ക വരെ എടുത്ത്‌ വില്‍ക്കുന്നതുപോലെയുള്ള criminal കുറ്റങ്ങള്‍ ചെയ്യുന്നവരേയും
Please read these also
LINK1
LINK2
LINK3