Thursday, November 29, 2007

പ്രിയ ചിത്രകാരന്‍,

ഇതു വായിക്കുന്നവര്‍ ഒരു കാര്യം ദയവായി ശ്രദ്ധിക്കുക.
ഇത്‌ ആയുര്‍വേദത്തെ അധിക്ഷേപിച്ച്‌ ഇട്ട പോസ്റ്റില്‍ പറയുന്ന ബാലിശങ്ങളായ ചില സംശയങ്ങളേ കുറിച്ചുള്ള വിശദീകരണം മാത്രം. ഇതിന്റെ ആദ്യത്തെ പോസ്റ്റായ http://indiaheritage.blogspot.com/2007/11/blog-post_3244.html
ഇത്‌ വായിച്ചിട്ട്‌ വേണം ഇതില്‍ പറഞ്ഞിട്ടുള്ള പ്പൊസ്റ്റുകള്‍ ഓരോന്നായി മുഴുവനും വായിക്കുവാന്‍.

പ്രിയ ചിത്രകാരന്‍,

അഭിപ്രായത്തിനു ആദ്യമേ നന്ദി.

ആയുര്‍വേദത്തിന്റെ കാഴ്ച്ചപ്പാടിലുള്ള വ്യത്യാസമാണ്‌ താങ്കള്‍ പറഞ്ഞ ആ പ്രക്രിയക്ക്‌ തടസ്സം നില്‍ക്കുന്നത്‌. കേവലം "രോഗം നശിപ്പിക്കുന്ന വസ്തു" മാത്രം വേര്‍തിരിച്ചെടുക്കുമ്പോള്‍ പലപ്പോഴും അത്‌ രോഗിയെ കൂടി അപകടപ്പെടുത്തുന്നതായി കണ്ടിട്ടുണ്ട്‌ - ചെറിയ ഒരുദാഹരണമായി ഞാന്‍ മുമ്പെഴുതിയ ആടലോടകത്തിന്റെ കാര്യം മതി.

പ്രകൃതിയിലുള്ള വസ്തുക്കള്‍ സമീകൃതങ്ങളാണ്‌. അതായത്‌ ഒരേ വസ്തുവില്‍ തന്നെ ഒരു ഡോട്ട്‌ ഉണ്ടെകില്‍ അതിന്റെ ആന്റിഡോട്ടും കാണും എന്നു വിചാരിക്കാം. അതിനൊരുദാഹരണം സോയാബീന്‍ നോക്കുക.

സോയാബീനെണ്ണ ശരീരത്തിലെ കൊഴുപ്പിന്റെ അളവിനെ കൂട്ടുവാന്‍ സഹായിക്കും എങ്കില്‍ അതിന്റെ പിണ്ണാക്ക്‌ - സോയാ പ്രൊട്ടീന്‍ അതിനെ കുറയ്ക്കും.

(ആധുനികവൈദ്യശാസ്ത്രത്തില്‍ വിശ്വസിക്കുന്ന ചിലര്‍ പറഞ്ഞു നടക്കുന്നതു പോലെ cholesterol കൂട്ടും കുറയ്ക്കും എന്നതിനെ പറ്റി ഞങ്ങള്‍ പഠിക്കുന്ന Harrison's principle of Internal Medicine - approved text book of Medicine പറയുന്നത്‌ ശരീരത്തിലുള്ള genes ആണ്‌ cholesterol എത്ര വേണം എത്രയായിരിക്കണം എന്നെല്ലാം നിയന്ത്രിക്കുന്നത്‌ എന്നാണ്‌. അതായത്‌ ഒരാളുടെ ശരീരത്തിലെ ഈ ജീനുകളുടെ പ്രവര്‍ത്തനം വികലമാകുന്നതാണ്‌ അതിന്റെ അളവിനെ വ്യത്യാസപെടുത്തുന്നത്‌- അല്ലാതെ സാധാരണ ആളുകളിലല്ല.)

അതുകൊണ്ട്‌ ആയുര്‍വേദം പറയുന്നത്‌ വസ്തുക്കളുടെ സമീകൃതമായ രീതിയിലുള്ള ഉപയോഗമാണ്‌ നല്ലത്‌ എന്നാണ്‌. മരുന്നുണ്ടാക്കുമ്പോഴും ഈ സമീകൃതാവസ്ത്ത നഷ്ടപ്പെടാതിരിക്കുവനാണ്‌ - അതായത്‌- രോഗിയിലുള്ള ഏതു ബ്‌ഹാവത്തിന്റെ കുറവോ കൂടുതലോ ആണോ രോഗകാരണം അതിനെ നേരേ ആക്കുമ്പോള്‍ മറ്റൊരു അസമീകൃതാവസ്ഥ ഉണ്ടാകാതിരിക്കുവാന്‍ പറ്റിയ രീതിയിലാണ്‌ യോഗങ്ങള്‍ തയ്യാറാക്കുന്നത്‌.
MOre
LINK1
LINK2
LINK3

ആയുര്‍വേദത്തെകുറിച്ച്‌ ചവറു വിമര്‍ശനങ്ങള്‍ -

പ്രിയ വക്കാരിജീ,

ആയുര്‍വേദത്തെകുറിച്ച്‌ ചവറു വിമര്‍ശനങ്ങള്‍ എഴുതുമ്പോള്‍ അവയെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുവാന്‍ സാധാരണ ജനത്തിന്‌ വിവരമുണ്ട്‌ എന്നു തന്നെ ആണ്‌ എന്റെ വിശ്വാസം. അതിനൊക്കെ നാം എന്തിനു മറുപടി പറയണം?
ഓരോന്നായി നോക്കുക- രണ്ടാമത്തെ വരി- in his own words

"ചരകന്റേയും സുശ്രുതന്റേയും ശാസ്ത്രം - വിശേഷിച്ച്‌ ശസ്ത്രക്രിയാശാസ്ത്രം ആയുര്‍വേദത്തിന്റെ പരമ്പരാഗത "ശരീരശാസ്ത്ര" സങ്കല്‍പനങ്ങളുമായി യോജിച്ചു പോകുന്നതായി കാണാന്‍ കഴിയുന്നില്ല"


ചരകന്റേയും സുശ്രുതന്റേയും അല്ലാത്ത എന്തു പാരമ്പര്യമാണു പോലും ആയുര്‍വേദത്തിനുള്ളത്‌?
കായചികില്‍സ, ശല്യചികില്‍സ എന്നിങ്ങനെ രണ്ടു വിഭാഗങ്ങള്‍ - ആധുനികവൈദ്യവുമായി താരതമ്യപ്പെടുത്തിയാല്‍ Medicine and Surgery എന്നു ഏകദേശം സാദൃശ്യം കൊടുക്കാവുന്നവയാണ്‌ ഇവ.

ഇവയില്‍ കായചികില്‍സയുടെ ലോകത്തിലെ പ്രഥമഗ്രന്ഥമണ്‌ ചരകസംഹിത .
ശല്യചികില്‍സയിലെ പ്രഥമഗ്രന്ഥമാണ്‌ സുശ്രുതസംഹിത. ഇവയാണ്‌ ആയുര്‍വേദ കോളേജിലെ text books

ഇവയിലൊന്നും ഇല്ലാത്ത പുതിയ ഏതെങ്കിലും പാരമ്പര്യം അദ്ദേഹം സ്വയം ഉണ്ടാക്കി കൊണ്ടു വന്നിട്ടുണ്ടായിരിക്കുമോ? എങ്കില്‍ അത്‌ നമുക്ക്‌ അറിയേണ്ട കാര്യമില്ല.



"ആയുര്‍വേദത്തിന്റെ "ഫിസിയോളജിക്കല്‍" സങ്കല്‍പങ്ങള്‍ അറിയാന്‍ അഷ്ടാംഗഹൃദയം , ഗര്‍ഭോപനിഷത്‌ സഹസ്രയോഗം, എന്നിവയുടെ ടെക്സ്റ്റുകളിലൂടെ ഒന്നു കണ്ണോടിച്ചാല്‍ മതിയാകും "

എനു പിന്നീടെഴുതുന്നതോടു കൂടി ലേഖകന്റെ നിലവാരം ബോധ്യമാകുന്നില്ലേ?

സഹസ്രയോഗം എന്നത്‌ മരുന്നുകളുടെ കൂട്ടുകള്‍ സംഗ്രഹിച്ചിരിക്കുന്ന ഒരു ഗ്രന്ഥമണ്‌.

ഗര്‍ഭോപനിഷത്‌ ആയുര്‍വേദത്തിന്റെ text അല്ല.

പിന്നെ അഷ്ടാംഗഹൃദയം . അത്‌ ഇത്ര വിശദമായി പഠിക്കുവാന്‍ ശ്രമിച്ചിട്ടും ഇനിയും എത്രയോ എത്രയോ മനസ്സില്ലാക്കുവാന്‍ കിടക്കുന്നു എന്ന്‌ അന്തം വിടുന്ന എന്നെ പോലെ ഉള്ളവര്‍ക്ക്‌ " ഒന്നു കണ്ണോടിച്ചാല്‍ " മനസ്സിലാക്കുവാന്‍ കഴിവുള്ള ലേഖകനോട്‌ തോന്നുന്ന വികാരം ഏകദേശം ഊഹിച്ചാല്‍ മതി.-

അദ്ദേഹത്തിന്റെ തന്നെ ലേഖനത്തിന്റെ അവസാനം കൊടുത്തിരിക്കുന്ന പിന്‌ വിളിയിലെ ആദ്യത്തെ വരി ഒന്നു ശ്രദ്ധിച്ചു വായിച്ചോ?

his words-

പിന്‍ വിളി : ---- എന്നു കരുതി ഡയബറ്റീസിനുള്ള ബെസ്റ്റ് മരുന്നാണതെന്നു കരുതി പിന്നാമ്പുറത്ത് അതു നട്ടു വളര്‍ത്തിയ ഒരു പിതാവിനോട് ഞങ്ങളുടെ പഴയ കെമിസ്ട്രി അധ്യാപകന്‍ പറഞ്ഞത്: :

അവനവന്‌ വിവരമില്ലാത്ത വിഷയത്തെ പറ്റി ഘോരഘോരം തീപ്പൊരിപ്രസംഗങ്ങള്‍ നടത്തുന്ന രാഷ്ട്രീയക്കാരെ ആണ്‌ ഇതു കണ്ടപ്പോള്‍ ഓര്‍മ്മ വന്നത്‌ അതിനൊക്കെ പ്രതികരികാന്‍ നിന്നാല്‍- നമുക്കു വേറേ പണിയില്ലേ?

ഇതു പോലെ പറഞ്ഞു തുടങ്ങിയാല്‍ അവസാനിക്കുകയില്ല. അതുകൊണ്ടാണ്‌ ആയുര്‍വേദത്തിന്റെ ഒരു സൂചനമാത്രം അവിടെ നല്‍കി നിര്‍ത്തിയത്‌.
Please read further
LINK1
LINK2
LINK3
LINK4